മംഗ്ലൂരു സ്ഫോടനം; മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടതായി സൂചന

മംഗ്ലൂരു സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരന്‍ ദുബായിലേക്ക് കടന്നുവെന്ന് സംശയം. അബ്ദുള്‍ മദീന്‍ താഹയാണ് രാജ്യം വിട്ടതായി പോലീസ് അറിയിച്ചത്. താഹ ഷരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായില്‍ നിന്ന് പണം അയച്ചതിന്‍റെ രേഖകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചാണ് എന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. അതിനിടെ സ്ഫോടന കേസിലെ പ്രതിയുടെ CCTV ദൃശ്യങ്ങള്‍ പുറത്ത്. സ്ഫോടനം നടക്കുന്നതിന് തൊട്ടു മുമ്പുള്ളതാണ് ദൃശ്യങ്ങള്‍. ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്നതാണ് ദൃശ്യങ്ങളില്‍. ഇയാളുടെ സഞ്ചാര പാത പോലീസ് പരിശോധിക്കുകയാണ്.
മുഖ്യ പ്രതി മുഹമ്മദ് ഷരീഖ് 2022 സെപ്തംബര്‍ മാസത്തില്‍ കേരളത്തിലെത്തി. ആലുവയില്‍ 5 ദിവസം താമസിച്ചുവെന്നും പോലീസ് വ്യക്തമാക്കി. 2022 സെപ്റ്റംബര്‍ 13 മുതല്‍ 18 വരെയാണ് ആലുവയിലെ ലോഡ്ജില്‍ താമസിച്ചത്. ലോഡ്ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. ആമസോണ്‍ വഴി വാങ്ങിയ വസ്തുക്കളുടെ കാര്യത്തില്‍ ദുരൂഹതയുണ്ട്. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുമുളള ടമ്മി ടിമ്മറുമാണ് ആമസോണ്‍ വഴി വാങ്ങിയത്. വണ്ണം കുറയ്ക്കാനുളള ഉപകരണം ഷാരിഖ് വാങ്ങേണ്ട കാര്യമില്ലെന്ന നിഗമനത്തിലാണ് തീവ്രവാദ വിരുദ്ധ സ്വാഡ്. ആലുവയില്‍ വന്ന് ലോഡ്ജില്‍ താമസിച്ച്, ഇത് എന്തിന് വാങ്ങിയെന്നാണ് അന്വേഷിക്കുന്നത്.
അതേസമയം, മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് കേരളത്തിലേക്കും അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയില്‍ എത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എടിഎസ് സംഘം മംഗളൂരുവിലെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരിക്കില്‍ നിന്ന് വിവരങ്ങള്‍ തേടി. കൂടാതെ ഷാരിക്കിന് അന്താരാഷ്ട്ര ബന്ധമുള്ളതായും പോലീസ് വ്യക്തമാക്കി. ഭീകരരുമായുള്ള പ്രതിയുടെ ബന്ധം അന്വേഷിക്കാന്‍ കേസ് ഐഐഎ ഏറ്റെടുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
