‘രണ്ട് ചാണക പീസ് തരട്ടെ’യെന്ന് കമന്റ്; അധിക്ഷേപിച്ചവന് ചുട്ടമറുപടിയുമായി നടി അഹാന കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവന് മറുപടിയുമായി നടി അഹാന കൃഷ്ണ. അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്നു അധിക്ഷേപ കമന്റിട്ടത്. അഹാന താന്‍ പാട്ടുപാടുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ‘നാ കുച്ച് പൂച്ചാ നാ കുച്ച് മാങ്ക’ എന്ന ഗാനമായിരുന്നു വീഡിയോയില്‍ അഹാന ആലപിച്ചത്. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. താരത്തെ അഭിനന്ദിച്ചു കൊണ്ടും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേരെത്തി. ഇതിനിടെ ഒരാള്‍ നടത്തിയ കമന്റിനാണ് അഹാന മറുപടി നല്‍കിയിരിക്കുന്നത്.
ശ്രദ്ധിക്കപ്പെടാനായി ചെയ്യുന്ന ഇത്തരം കമന്റിടുന്നവരെ സാധാരണഗതിയില്‍ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്നും, എന്നാല്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന താങ്കളെപ്പോലെയൊരാളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളുവെന്നും അഹാന പറയുന്നു.
കമന്റ് ചെയ്ത ആളുടെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നും മോശം കമന്റ് പ്രത്യക്ഷപ്പെട്ടത് ”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്റ്.
”സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതുമധ്യത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക”-അഹാന പറഞ്ഞു.
അഹാനയ്ക്കു പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തുവന്നു. ഈ മറുപടി പോരെന്നും ഇതുപോലുള്ള ആളുകള്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതിപ്പെടണമെന്നും ഇവര്‍ പറയുന്നു. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ പതിനെട്ടാം പടി, ലൂക്ക, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.