സ്നേഹനൊമ്പരം കലാവിരുന്ന് നവംബർ 27 ന്

ബെംഗളൂരു: കോഴിക്കോട് ജില്ലയിലെ പുറക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
ശാന്തിസദനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്‌നേഹനൊമ്പരം
കലാവിരുന്ന് നവംബര്‍ 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളി നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് (കെഎന്‍ഇ) ഓഡിറ്റോറിയത്തില്‍ നടക്കും. ശാന്തിസദനത്തിലെ ബുദ്ധിപരമായ പരിമിതികള്‍ അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് വശ്യമനോഹരവും ഏറെ വൈകാരികവുമായ ദൃശ്യാവിഷ്‌കാരം സ്‌നേഹനൊമ്പരം നാടകവും സംഗീതം, നൃത്തം തുടങ്ങിയ മറ്റ് കലാപരിപാടികളും അവതരിപ്പിക്കുന്നത്.
ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സാഹിത്യകാരനും മലയാളം മിഷന്‍ രജിസ്ട്രാറുമായ വിനോദ് വൈശാഖി മുഖ്യാതിഥി ആയിരിക്കും. കെഎന്‍ഇ ട്രസ്റ്റ്, കേരള സമാജം, മലയാളം മിഷന്‍, എംഎംഎ, കെഎംസിസി, ഹിറ, തണല്‍, വിസിഇടി തുടങ്ങിയ മലയാളി സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് രാത്രി എട്ടുമണിക്ക് മുമ്പായി പരിപാടി അവസാനിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.