കാട്ടില്‍ നിന്ന് ശേഖരിച്ച കൂണ്‍ കറിവെച്ചു കഴിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡയിലുള്ള ബെൽത്തങ്ങാടിയിൽ കൂണുകൾ കഴിച്ച് അച്ഛനും മകനും മരണപ്പെട്ടു. പടുവെട്ട് താലൂക്കിലുള്ള പല്ലാഡപാൽക്ക പ്രദേശത്താണ് സംഭവം.
ഗുരുവ (80), മകൻ ഒഡിയപ്പ (41) എന്നിവരാണ് മരിച്ചത്. അടുത്തുള്ള കാട്ടിൽ നിന്നും ലഭിച്ച കൂൺ പാകം ചെയ്ത് കറി വെച്ചതോടെയാണ് ഇരുവർക്കും മരണം സംഭവിച്ചത്. ഗുരുവ മക്കളായ ഒഡിയപ്പയ്ക്കും കർത്തയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഒഡിയപ്പയാണ് കൂൺ പാചകം ചെയ്തത്.
അന്നത്തെ ദിവസം കർത്ത വീട്ടിലുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ കർത്ത തിരിച്ചെത്തിയപ്പോഴാണ് സഹോദരനെയും അച്ഛനെയും വീട്ടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധർമസ്ഥല പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് അന്വേഷണ നടപടികൾ പൂർത്തിയാക്കി.
കൂൺ കറി കഴിച്ച ഗുരുവയ്ക്കും ഒഡിയപ്പയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും നിലത്ത് വീഴുകയും ഛർദ്ദിക്കുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് അയൽവാസികളൊന്നും തന്നെയില്ല. അതിനാൽ തന്നെ ഇരുവരും അസ്വാസ്ഥ്യം പ്രകടിപ്പിച്ചത് ആരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.
ഒഡിയപ്പ മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ്. ഇക്കാരണത്താൽ ചില സമയങ്ങൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഇക്കാരണത്താൽ സമീപ പ്രദേശത്തുള്ളവർ ഈ വീട്ടിൽ നിന്നുള്ള ശബ്ദത്തെ ഗൗരവത്തോടെ എടുക്കാറില്ല. വീട്ടിലെ അടുക്കളയിൽ നിന്നും കൂൺ കറി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മരണകാരണം വിഷക്കൂണുകൾ കഴിച്ചതാവാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. വിഷക്കൂൺ കഴിച്ച് മരണപെട്ട സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ അസമിൽ വിഷക്കൂൺ കഴിച്ച്ഒരു കുട്ടിയടക്കം 13 പേർ മരിച്ചിരുന്നു. കിഴക്കൻ അസമിലെ ചറൈഡിയോ, ദിബ്രുഗഢ്, ശിവസാഗർ, ടിൻസുകിയ ജില്ലകളിൽ നിന്നായി 35 പേരെ വിഷക്കൂണ്‍ കഴിച്ചതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.