സര്‍ക്കാര്‍ ചിലവിലുള്ള വിദേശ യാത്രകള്‍ക്ക് ഇനി മുതല്‍ കേന്ദ്രാനുമതി വേണം

ജനപ്രതിനിധികള്‍, ജഡ്ജിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവരുടെ വിദേശ യാത്രയ്ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശയാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുന്‍കൂറായി ഓണ്‍ലൈന്‍ അനുമതി വാങ്ങണമെന്നാണ് പുതിയ നിര്‍ദേശം. കൂടാതെ യാത്രയ്ക്ക് രണ്ടാഴ്ച മുമ്പെങ്കിലും അപേക്ഷ നല്‍കണം. ഇതുമായി ബന്ധപ്പട്ട പുതിയ മാര്‍ഗ രേഖ കേന്ദ്രം പുറത്തിറക്കി.
വിദേശയാത്രയ്ക്ക് പോകുമ്പോൾ വിമാന ടിക്കറ്റ്, പണം, താമസ സൗകര്യം, ചികിത്സ ചെലവ്, മറ്റ് യാത്ര ചെലവുകള്‍ എന്നിവ സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ അത് വിദേശ യാത്ര ചെലവില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ വിദേശയാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ ഇത്തരത്തില്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. അതേസമയം ചികിത്സാച്ചെലവ് ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ ഒരു മാസത്തിനകം മുഴുവന്‍ വിശദാംശങ്ങളും കേന്ദ്രത്തെ അറിയിക്കണം.
യാത്ര ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാതൃവകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ അനുമതി നിര്‍ബന്ധമാണ്.
യുഎന്‍, ലോകബാങ്ക്, ഐഎംഎഫ് അടക്കമുള്ളവയെ വിദേശ സ്രോതസ്സുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വന്തം ചെലവില്‍ വിദേശ യാത്രയ്ക്ക് പോകുമ്പോൾ മുന്‍കൂര്‍ അനുമതി വേണ്ട. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്റെ അതിഥിതിയായി പോകുമ്പോഴും അനുമതി ആവശ്യമില്ല. എന്നാല്‍ ആതിഥേയത്വത്തിനുള്ള അപേക്ഷ യാത്രയ്ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ക്ലിയറന്‍സ് അല്ലെന്നും അതിനായി പ്രത്യേക അപേക്ഷ നല്‍കണമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
