നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗത കുരുക്ക് കുറയ്ക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് പ്രധാന ട്രാഫിക് ജംഗ്ഷനുകളിൽ നിന്നുള്ള ഗതാഗത കുരുക്ക് കുറയ്ക്കാൻ അധികൃതർക്ക് നിർദേശം നൽകി കർണാടക ചീഫ് സെക്രട്ടറി വന്ദിത ശർമ്മ. അടുത്തിടെ ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്.
സിൽക്ക് ബോർഡ്, ഇബ്ലൂർ, ജയദേവ, ടിൻ ഫാക്ടറിയിലെ എംഎം ടെമ്പിൾ ജംഗ്ഷൻ, ഹെബ്ബാൾ, ഗോരഗുണ്ടേപാളയ, സാരക്കി, കെഎസ് ലേഔട്ട്, കടുബീസനഹള്ളി, ബനശങ്കരി എന്നിവ നഗരത്തിലെ പ്രധാന ജംഗ്ഷനുകളാണെന്ന് ട്രാഫിക് പോലീസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കും. അടുത്തിടെ
ബിബിഎംപിഴ് ബാംഗ്ലൂർ വാട്ടർ സപ്ലൈ സീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), സിറ്റി പൊലീസ്, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) എന്നിവരുമായി ട്രാഫിക് മാനേജ്മെന്റിനെക്കുറിച്ച് വന്ദിത ശർമ്മ ചർച്ച നടത്തിയിരുന്നു.
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയതായും ട്രാഫിക് പോലീസ് വിഭാഗം യോഗത്തിൽ അറിയിച്ചു. അതേസമയം റോഡിന്റെ ഉപരിതലത്തേക്കാൾ ഉയർന്ന മാൻഹോളുകൾ കാരണം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മൊത്തം 112 മാൻഹോളുകൾ ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പോലീസ് കമ്മീഷണർ സി.എച്ച്. പ്രതാപ് റെഡ്ഡി യോഗത്തിൽ അറിയിച്ചു.
ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള 53 മാൻഹോളുകൾ നന്നാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ നന്നാക്കാനും വന്ദിത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അതേസമയം നടപ്പാതയിലും പാതയോരത്തും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുമെന്നും ട്രാഫിക് പോലീസ് വിഭാഗം അറിയിച്ചു. നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട 521 വാഹനങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.