ഖത്തറിലെ ചൂടാണ് കാരണം: അര്‍ജന്‍റീനയുടെ തോല്‍വിയില്‍ പ്രതികരണവുമായി എംഎം മണി

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അര്‍ജന്റീന പരാജയപ്പെട്ടതില്‍ അതിയായ വേദനയുണ്ടെന്ന് മുന്‍ മന്ത്രി എംഎം മണി. എന്നാല്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണം ഖത്തറിലെ ചൂടാണെന്നും പകുതി കളിച്ചപ്പോഴേക്കും കളിക്കാരൊക്കെ ക്ഷീണിച്ചെന്നും മണി പറയുന്നു. ‘മെസി കൂടുതല്‍ കരുത്തോടെ തിരിച്ചുവരട്ടെ. ജയിച്ചവരെ അഭിനന്ദിക്കുന്നു. എന്നാല്‍ താനിപ്പോഴും അര്‍ജന്റീനയുടെ ആരാധകന്‍ തന്നെയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ജന്റീനയുടെ തോല്‍വി ആഘോഷിക്കുന്നവരോട് എംഎം മണി ഫേസ്ബുക്കിലൂടെയും നേരത്തേ മറുപടി നല്‍കിയിരുന്നു.’കളി ഇനിയും ബാക്കിയാണ് മക്കളേ’ എന്നാണ് അദ്ദേഹം കുറിച്ചത്. ഇന്നലെ സൗദിയോട് അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരിയെഴുതി എംഎം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
