പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കോളേജിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വിദ്യാർഥി പിടിയിൽ. സംഭവത്തിൽ നഗരത്തിലെ ഹൊസകെരെഹള്ളിയിലെ സ്വകാര്യ കോളേജിൽ ബി.ബി.എ. വിദ്യാർഥിയായ ശുഭം എം.ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോളേജിലെ ലേഡീസ് റെസ്റ്റ്റൂമിൽ ക്യാമറ സ്ഥാപിക്കുന്നതിനിടെ പെൺകുട്ടികൾ ഇയാളെ കാണുകയും തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. വിശ്രമമുറിയിൽ രഹസ്യമായി ക്യാമറ സ്ഥാപിക്കുന്നതിനിടെ യുവാവിനെ കണ്ട പെൺകുട്ടികൾ ബഹളംവെക്കുകയായിരുന്നു. ഇതോടെ ഇയാൾ കോളേജിൽ നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.
അറസ്റ്റിലായ ശുഭം ആസാദിൽനിന്ന് പെൺകുട്ടികളുടെ 1200-ലേറെ സ്വകാര്യചിത്രങ്ങൾ കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോളേജിലെ പെൺകുട്ടികളുടേതും മറ്റു ചിലരുടെതും ഉൾപ്പെടെ രണ്ടായിരത്തിലേറെ മറ്റുദൃശ്യങ്ങളും ഫോണിലുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കൾ തമ്മിൽ അടുത്തിടപഴകുന്ന പലദൃശ്യങ്ങളും ഇയാൾ ഫോണിൽ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു.
പെൺകുട്ടികളുടെ വീടുകളിൽ രഹസ്യമായി ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ഇയാളുടെ പതിവ് രീതിയാണെന്നും മിക്ക സംഭവങ്ങളിലും പിടിക്കപ്പെടുമ്പോൾ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇയാൾ രണ്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ മറ്റേ ഫോൺ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
