Follow the News Bengaluru channel on WhatsApp

പ്രമുഖ ബ്രാൻഡുകളുടെ സാനിറ്ററി പാഡുകളിൽ അർബുദത്തിന് കാരണമാകുന്ന മാരക രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യത്ത് വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡുകളുടെ സാനിറ്ററി പാഡുകളിൽ അർബുദത്തിന് കാരണമാകുന്ന മാരക രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തി. ഇൻ്റർനാഷണൽ പൊല്യൂട്ടൻ്റ്സ് എലിമിനേഷൻ നെറ്റ് വർക്കിൻ്റെ ഭാഗമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സിക്സ് എന്ന എൻ.ജി.ഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. റാപ്ഡ് ഇൻ സീക്രസി എന്ന പേരിലുള്ള പഠന റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്ത് വിട്ടത്.

ഇന്ത്യയിലെ 10 പ്രമുഖ ബ്രാൻഡുകളിലാണ് പഠനം നടത്തിയത്. തലേറ്റസ്, വേളറ്റൈൽ ഓർഗാനിക് കോംപൗണ്ട് എന്നി രാസവസ്തുക്കളുടെ സാന്നിധ്യം പല ബ്രാൻഡുകളിലും കണ്ടെത്തി. ഇതിന് പുറമെ ഫലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും (വിഒസി) അംശവും  സ്ഥിരീകരിച്ചിട്ടുണ്ട്. ഇവക്ക് അർബുദ കോശങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനേക്കാൾ മൂന്നിരട്ടി വരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ജനിതവൈകല്യത്തിനും കാരണമാകുമെന്നാണ് പറയപ്പെടുന്നത്.  നാല്  ഓർഗാനിക്  ബ്രാൻറുകളിലും പഠനം നടത്തിയിരുന്നു. ഇവയിൽ 10 മുതൽ 19,600 മൈക്രോഗ്രാം വരെ താലേറ്റുകൾ ഉണ്ടെന്ന് കണ്ടെത്തി. അസറ്റോൺ, ക്ലോറോഫോം, ബെൻസീൻ, ടോലുയിൻ എന്നീ സംയുക്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനനേന്ദ്രിയത്തിന് ചർമത്തെക്കാൾ ഉയർന്നനിരക്കിൽ രാസവസ്തുക്കൾ ആഗിരണം ചെയ്യാൻ കഴിയുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

സാനിറ്ററി പാഡുകളിൽ ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയെന്നത്  ഞെട്ടിപ്പിക്കുന്നതാണെന്ന് എൻജിഒ ടോക്‌സിക്‌സ് ലിങ്കിലെ ഗവേഷകരിലൊരാളും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ അമിത് പറഞ്ഞു. ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലിൽ മൂന്ന് സ്ത്രീകളും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഭയാനകമായ കണ്ടെത്തലാണെന്നും പ്രോഗ്രാം കോർഡിനേറ്റർ ഡോ. ആകാൻക്ഷ മെഹ്റോത്ര പറഞ്ഞു.

ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ ഘടനയിലും നിർമാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല. അതേസമയം  യൂറോപ്യൻ രാജ്യങ്ങളിൽ ഇതിന് കൃത്യമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. സാനിറ്ററി പാഡുകളിൽ അനുവദിക്കാവുന്ന രാസവസ്തുക്കൾ സംബന്ധിച്ച് സർക്കാറും ബന്ധപ്പെട്ട ഏജൻസികളും പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും രാസവസ്തുക്കൾ അടങ്ങിയ പാഡുകൾക്ക് പകരം മറ്റുമാർഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും പഠന റിപ്പോർട്ട് നിർദേശിക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.