Follow the News Bengaluru channel on WhatsApp

തലശ്ശേരിയിൽ രണ്ടു സി.പി.എം. പ്രവർത്തകരെ ലഹരിവിൽപനക്കാർ വെട്ടിക്കൊന്നു

തലശ്ശേരി: കഞ്ചാവ് വില്പന ചോദ്യംചെയ്തതിന്റെ പേരിൽ രണ്ടു സി.പി.എം. പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊടുവള്ളി ഇല്ലിക്കുന്നിൽ ത്രിവർണ്ണയിൽ ഖാലിദ് ( 52), ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീർ (48) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നെട്ടൂർ സാറാസിൽ ഷാനിബി(24) നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.

ലഹരിവിൽപ്പനയെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകൻ ഷെബിലിനെ ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടോടെ നെട്ടൂർ ചിറക്കക്കാവിനടുത്തുവെച്ച് ഒരാൾ മർദിച്ചിരുന്നു. ഷെബിലിനെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ ലഹരിമാഫിയയിൽപ്പെട്ട ഒരാൾ ആസ്പത്രിയിലെത്തി. ഖാലിദ്‌ അടക്കമുള്ളവരെ പുറത്തേക്ക്‌ വിളിച്ചിറക്കി വെട്ടുകയായിരുന്നു. ഖാലിദ് തൽക്ഷണവും ഷമീർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് മരിച്ചത്.

വൈകിട്ട് നാലരയോടെ തലശ്ശേരി സഹകരണ ആശുപത്രി കാന്റീന് സമീപമാണ് അക്രമമുണ്ടായത്. അക്രമിസംഘത്തിൽ പെട്ട ജാക്സൺ, നവീൻ, സുജിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കമ്മിഷണർ അജിത് കുമാർ അഡിഷണൽ എസ്.പി എ. വി.പ്രദീപ് ,തലശ്ശേരി എ.എസ്.പി നിതിൻ രാജ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഖാലിദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ആമുക്ക പള്ളിയിൽ ഇന്ന് കബറടക്കും.

മത്സ്യത്തൊഴിലാളിയായ ഖാലിദ് പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് .ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ ,മരുമകൻ: റമീസ് (പുന്നോൽ ). സഹോദരങ്ങൾ: അസ്ലം ഗുരുക്കൾ, സഹദ്, അക്ബർ (ഇരുവരും ടൈലർമാർ) ഫാബിത, ഷംസീന’

ഷമീർ പരേതനായ ഹംസ-യിഷ ദമ്പതികളുടെ മകനാണ് .ഭാര്യ: ഷംഷീന ‘രണ്ട് മക്കളുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.