കോമൺ മൊബിലിറ്റി കാർഡ് വഴിയുള്ള ടിക്കറ്റിംഗ് ഉടൻ നടപ്പാക്കുമെന്ന് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിലെ സിറ്റി ബസുകളിൽ കോമൺ മൊബിലിറ്റി കാർഡ് ടിക്കറ്റിംഗ് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് ബിഎംടിസി.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) എന്നിവയിലൂടെ പണമടയ്ക്കാൻ അനുവദിക്കുന്ന പുതിയ ടിക്കറ്റിംഗ് മെഷീനുകളാണ് ബിഎംടിസി കൊണ്ടുവരുന്നത്. പദ്ധതി 2019-ൽ ആരംഭിച്ചെങ്കിലും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം വിജയകരമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല.
ഡിജിറ്റൽ പണമിടപാടുകൾ അനുവദിക്കുന്ന 8,000 പുതിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) ഡിസംബർ അവസാനത്തോടെ കോർപ്പറേഷൻ കൊണ്ടുവരുമെന്ന് ബിഎംടിസി ഡയറക്ടർ (ഐടി) എ. വി. സൂര്യ സെൻ പറഞ്ഞു. ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നതിന് പുറമെ യാത്രക്കാർക്ക് യുപിഐ പോലുള്ള സേവനങ്ങൾ വഴിയും ടിക്കറ്റ് എടുക്കാനുള്ള സാധ്യതയാണ് ഇതുവഴി ലഭിക്കുക.
ബിഎംടിസി ജീവനക്കാർക്ക് ഇതിനോടകം ഇടിഎം ഉപയോഗത്തെക്കുറിച്ച് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.