രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദം തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. യോജിച്ച ശ്രമമാണ് ആവശ്യമെന്നും കേരളത്തിൽ നിന്നുള്ള ഇത്തരം ആളുകൾ കർണാടകത്തിലെത്തുന്നത് അതിർത്തികൾ ദുർബലമായതു കൊണ്ടാണെന്നും ബൊമ്മൈ പറഞ്ഞു.
നേരത്തെ താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരുടെയും ഏകീകൃത രഹസ്യാന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി യോഗം വിളിച്ചിരുന്നു. നിരവധി പേർ കുറ്റകൃത്യങ്ങൾ ചെയ്യുകയും സംസ്ഥാന അതിർത്തി കടന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിർത്തികളിലെ നിരീക്ഷണം ദുർബലമായതാണ് ഇതിന് കാരണമെന്ന് ബൊമ്മൈ ചൂണ്ടിക്കാട്ടി.
ഇക്കാരണത്താലാണ് കേരളത്തിൽ നിന്നും ഷാരിഖ് പോലുള്ള ആളുകൾ കർണാടകയിലെത്തുന്നത്.
എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിച്ചാൽ തീവ്രവാദ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനാകും. ഇത് സംബന്ധിച്ച് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കത്തെഴുതും. കർണാടകയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം ദുർബലമായ കേരള അതിർത്തി നിരീക്ഷമാണെന്നും ബൊമ്മൈ ആരോപിച്ചു. കർണാടകയിൽ ഇതിനോടകം 18 സ്ലീപ്പർ സെല്ലുകൾ തകർത്തിട്ടുണ്ട്. പിടിക്കപ്പെട്ട പ്രതികളെല്ലാം ജയിലിൽ കഴിയുന്നുണ്ടെന്നും ബൊമ്മൈ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.