വായോധികന്റെ മൃതദേഹം കണ്ടെത്തി; കാമുകിക്കും ഭർത്താവിനുമെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ വായോധികന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകിക്കും ഭർത്താവിനും എതിരെ കേസെടുത്ത് സിറ്റി പോലീസ്.
അറുപത്തിയേഴുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് നിർണായക വഴിത്തിരിവ്. താനുമായുള്ള ലൈംഗിക ബന്ധത്തിനിടെ അപസ്മാരം ബാധിച്ചാണ് അറുപത്തിയേഴുകാരന്‍ മരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ബെംഗളൂരു ജെപി നഗറില്‍ നവംബര്‍ 17നാണു പ്ലാസ്റ്റിക് കവറിനുള്ളില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞ പൊലീസ് ഇദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണു കാമുകിയുടെ വീട്ടിലെത്തിയതായി കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഇരയുടെയും പ്രതികളുടെയും പേര് വെളിപ്പെടുത്താനാകില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു.
അറുപത്തിയേഴുകാരനായ വ്യാപാരി ബെംഗളൂരുവിലെ 35 വയസുള്ള വീട്ടമ്മയുമായി പ്രണയബന്ധത്തിലായിരുന്നു. നവംബര്‍ 16ന് വൈകീട്ട് അഞ്ചോടെ യുവതിയുടെ വീട്ടിലെത്തിയെത്തിയതിന് ശേഷമാണ് മരണം സംഭവിച്ചത്. ചീത്തപ്പേര് ഭയന്ന് സ്ത്രീ ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ജെ പി നഗറിലെ ഒഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാപാരി വീട്ടില്‍ വന്നതായും അപസ്മാരം ബാധിച്ച് തല്‍ക്ഷണം മരിച്ചതായും യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മറ്റു വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.