മംഗളുരു സ്ഫോടനം; കേസ് എൻഐഎക്ക് കൈമാറാൻ തീരുമാനം

ബെംഗളൂരു: മംഗളൂരു സ്‌ഫോടന കേസ് എൻഐഎയ്‌ക്ക് വിടാൻ തീരുമാനിച്ച് കർണാടക സർക്കാർ. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ കേസന്വേഷണം എൻഐഎയ്‌ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌ഫോടനം നടന്നതിന് പിന്നാലെ തന്നെ സംഭവത്തിൽ എൻഐഎ വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ കർണാടക പോലീസ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. എൻഐഎയ്‌ക്കൊപ്പം മറ്റ് കേന്ദ്ര ഏജൻസികളും കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവ സ്ഥലവും, പരിക്കേറ്റ കുറ്റവാളിയെയും മന്ത്രി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഭീകരാക്രമണം നടത്താൻ ആരാണ് മുഹമ്മദ് ഷാരിഖിനെ സഹായിച്ചത് എന്നതിലും, ആരാണ് പണം നൽകിയത് എന്നതിലുമാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർ പുരുഷോത്തമ പൂജാരിയെ സന്ദർശിച്ച മന്ത്രി സർക്കാർ സഹായമായി 50000 രൂപ കൈമാറി. കൂടാതെ ഇയാളുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു. ചികിത്സയിൽ കഴിയുന്ന ഷാരിഖ് പൂർണമായി സുഖം പ്രാപിച്ചാൽ നിരവധി നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. എട്ട് വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് നിലവിൽ ഷാരിഖിന് ചികിത്സ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.