ഉറുഗ്വേ – ദക്ഷിണ കൊറിയ മത്സരം; ആദ്യപകുതി ഗോൾ രഹിതം

ഫിഫ ലോകകപ്പിൽ ഉറുഗ്വേ – ദക്ഷിണ കൊറിയ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ. ഇരു ടീമുകളും ആക്രമിച്ചു കളിച്ച ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. പാസുകളുടെ അടക്കം കണക്കുകളിൽ നേരിയ വ്യത്യാസം മാത്രമാണ് ഇരുടീമുകളും തമ്മിലുള്ളത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ദക്ഷിണകൊറിയയാണു കളി നിയന്ത്രിച്ചത്. എന്നാൽ ഒമ്പതാം മിനിറ്റിൽ ദക്ഷിണകൊറിയയുടെ മൂൺ ഹ്വാൻ നൽകിയ ക്രോസ് ഉറുഗ്വേ പ്രതിരോധ താരം ജോസ് ജിമിനസ് ഹെഡ് ചെയ്തു അകറ്റുകയായിരുന്നു. ആദ്യ 15 മിനിറ്റുകൾക്കു ശേഷം ഉറുഗ്വേ കളിയിലേക്ക് ആഴ്ന്ന് ഇറങ്ങുകയായിരുന്നു. ഉറുഗ്വേയുടെ ഡാർവിൻ നുനെസ് ദക്ഷിണകൊറിയൻ ബോക്സിനുള്ളില്‍ മതിയാസ് വെസിനോയ്ക്കു പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോളി സ്യുങ് ഗ്യുവിനു ഭീഷണി ഉയർത്താൻ സാധിച്ചില്ല.
33–ാം മിനിറ്റിൽ ഉറുഗ്വേ ഗോൾ പോസ്റ്റിനു തൊട്ടുമുന്നിൽനിന്ന് കൊറിയൻ താരം ഹ്വാങ് ഉയ്ജോയ്ക്കു ലഭിച്ച പാസ് താരം പുറത്തേക്കടിച്ചു പാഴാക്കിയതു ഏഷ്യൻ വമ്പൻമാർക്കു നിരാശയായി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.