പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടും, തൊഴിലവസരങ്ങൾ കുറയ്ക്കും; നടപടിയുമായി എച്ച്പി

ബെംഗളൂരു: ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ ഉടൻ പിരിച്ചുവിടാൻ നടപടിയുമായി ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി (എച്ച്‌പി). അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.
ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പേഴ്‌സണൽ കംപ്യൂട്ടർ വിപണിയിലെ തുടർച്ചയായ ഇടിവ് എച്ച്‌പിയുടെ വരുമാനത്തെ ബാധിച്ചതാണ് നടപടിക്ക് കാരണം. ചെലവ് നിയന്ത്രിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എച്ച്പിയുടെ മൊത്തം വരുന്ന 61000 ജീവനക്കാരിൽ നിന്നും 10 ശതമാനം പേരെയാണ് കമ്പനി പുറത്താക്കുന്നതെന്ന് എച്ച്‌പിയുടെ സിഇഒ എൻറിക് ലോറസ് പറഞ്ഞു. കമ്പനിയുടെ പുനർനിർമ്മാണച്ചെലവ് ഏകദേശം ഒരു ബില്യൺ ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോറസ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ വിപണി അന്തരീക്ഷമാണ് കമ്പനി നേരിടുന്നത് എന്നും ഈ സാമ്പത്തിക വർഷത്തിൽ കമ്പ്യൂട്ടർ വിൽപ്പനയിൽ 10 ശതമാനം കുറവ് ഉണ്ടായേക്കും എന്നും ലോറസ് പറഞ്ഞു.
ആഗോള വിപണി സാഹചര്യം മോശമായതിനാൽ പ്രധാന ഐടി കമ്പനികൾ തങ്ങളുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയാണ്. മെറ്റയും ആമസോണും ഏകദേശം 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ട്വിറ്റർ പകുതിയിൽ ഏറെയും തൊഴിലാളികളെയും പുറത്താക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
