കാന്താര ഒടിടിയിൽ

തിയേറ്ററുകളെ ഉത്സവപ്പറമ്പുകള്‍ ആക്കി മാറ്റിയ ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര ഒടുവില്‍ ഒ.ടി.ടിയിൽ. ആമസോണ്‍ ആമസോൺ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. സെപ്തംബർ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ കളക്ഷൻ ഇനത്തിൽ 400 കോടി പിന്നിട്ടിരുന്നു. 150 കോടി രൂപയ്ക്കാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ബ്രഹ്മാണ്ഡ ചിത്രമെന്നോ പാൻ ഇന്ത്യൻ ചിത്രമെന്നോ പ്രചരണങ്ങളോ പിആർ വർക്കുകളോ ഒന്നുമില്ലാതെയാണ് കാന്താര വൻ വിജയം കൊയ്തത്.
ആദ്യം കന്നഡയിൽ മാത്രം റിലീസ് ചെയ്ത ഈ ചിത്രം കർണാടകയിൽ കെജിഎഫ് 2 നേക്കാൾ കൂടുതൽ കളക്ഷൻ നേടി. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് മലയാളത്തിലെത്തിച്ചത്. തുളുനാടിന്‍റെ തെയ്യം പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഐതിഹ്യവും ആക്ഷനും സംയോജിപ്പിക്കുന്ന ചിത്രമാണ് കാന്താര.
ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനം കേസിനെ തുടർന്ന് വിലക്കിയപ്പോഴും കാന്താര വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ‘വരാഹരൂപം’ ഒഴിവാക്കിയാണ് ഇപ്പോൾ ഒ.ടി.ടിയിൽ ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്. വരാഹരൂപം’ ഗാനത്തെ സംബന്ധിച്ച് കാന്താര ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഈ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതല്ലെന്നും കീഴ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. കാന്താരയുടെ നിർമ്മാതാക്കളായ ഹോംബാളെ ഫിലിംസാണ് കാന്താര പാട്ടിനെ സംബന്ധിച്ച തർക്കത്തിൽ കീഴ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വരാഹരൂപം എന്ന പാട്ടിന്റെ ബൗദ്ധിക അവകാശം ഉന്നയിച്ച് തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും പകര്‍പ്പവകാശമുള്ള മാതൃഭൂമി മ്യൂസിക്കും പാലക്കാട്, കോഴിക്കോട് ജില്ലാ കോടതികളില്‍ നിന്ന് ഇഞ്ചങ്ഷന്‍ ഓർഡർ നേടിയിരുന്നു. ഇതിനെതിരെയായായിരുന്നു ഹോംബാളെ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.