ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ

ഫിഫ ലോകകപ്പിൽ ഉറുഗ്വേ – ദക്ഷിണ കൊറിയ പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഖത്തറിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ 90 മിനിറ്റോളം നീണ്ട കളിയിൽ ഇരുകൂട്ടർക്കും അവസരങ്ങൾ ഏറെ ലഭിച്ചെങ്കിലും ഗോൾ മാത്രം കിട്ടിയില്ല.
മത്സരത്തിൻ്റെ ആദ്യ ഘട്ടത്തിൽ ദക്ഷിണ കൊറിയക്കായിരുന്നു മുൻതൂക്കം. ആദ്യ പത്തുമിനിറ്റില്‍ യുറുഗ്വായ് ചിത്രത്തില്‍പ്പോലുമില്ലായിരുന്നു. എന്നാല്‍ പതിയെ ടീം മത്സരത്തിലേക്ക് തിരിച്ചുവന്നു. 9–ാം മിനിറ്റിൽ ദക്ഷിണകൊറിയയുടെ മൂൺ ഹ്വാൻ നൽകിയ മനോഹരമായൊരു ക്രോസ് യുറഗ്വായ് പ്രതിരോധ താരം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. പലവട്ടം യുറുഗ്വേൻ ബോക്സിലേക്ക് അപകടകരമായ രീതിയിൽ പന്ത് കയറിയിറങ്ങി.
15 മിനിറ്റുകൾക്കു ശേഷം യുറുഗ്വേൻ ആക്രമണങ്ങൾക്കു തുടക്കം കുറിച്ചു. ഡാർവിൻ നുനെസ് ദക്ഷിണകൊറിയൻ ബോക്സിനുള്ളില്‍ മതിയാസ് വെസിനോയ്ക്കു പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോളി സ്യുങ് ഗ്യുവിനു ഭീഷണി ഉയർത്താൻ സാധിച്ചില്ല. 21-ാം മിനിറ്റിൽ ലഭിച്ച സുവർണ്ണാവസരം യുറുഗ്വേയുടെ ഡാർവിൻ ന്യൂനസ് പാഴാക്കി. 35 ആം മിനിറ്റിൽ വീണ്ടുമൊരു കൊറിയൻ മുന്നേറ്റം. എന്നാൽ ഹവാങ് അവസരം പാഴാക്കി. 43–ാം മിനിറ്റിൽ യുറഗ്വായ് താരം വാൽവെർദെയുടെ കോർണര്‍ കിക്കില്‍ തലവച്ച ഡിഗോ ഗോഡിന്റെ ശ്രമം ദക്ഷിണകൊറിയൻ പോസ്റ്റിൽ തട്ടിപുറത്തായി.
രണ്ടാം പകുതിയിൽ യുറഗ്വായ് ബോക്സിനകത്ത് കൊറിയൻ ക്യാപ്റ്റൻ ഹ്യുങ് മിൻ സണ്ണിന്റെ ഷോട്ടിനുള്ള ശ്രമം ജിമിനസ് സ്ലൈഡ് ചെയ്തു പരാജയപ്പെടുത്തി. 54–ാം മിനിറ്റിൽ സണ്ണിന്റെ കോർണർ കിക്കിൽ മിൻ ജെയുടെ ഗോൾ ശ്രമം യുറഗ്വായ് ഗോളി തട്ടിയകറ്റി. 64-ാം മിനിറ്റില്‍ ലൂയി സുവാരസിന് പകരം സൂപ്പര്‍താരം എഡിന്‍സണ്‍ കവാനി ഗ്രൗണ്ടിലെത്തി. കാര്യമുണ്ടായില്ല, ഗോൾ ശ്രമങ്ങൾ എല്ലാം വിഫലം. 90 മിനിറ്റില്‍ സോണിന്റെ ഒരു ലോംഗ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. വൈകാതെ ഫൈനല്‍ വിസില്‍ മുഴങ്ങി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.