Follow the News Bengaluru channel on WhatsApp

സരിഗമയുടെ നേതൃത്വത്തില്‍ വൈക്കം വിജയലക്ഷ്മിയും സംഘവും ഒരുക്കുന്ന ഗാനമേള നവംബര്‍ 27 ന് രാമമൂര്‍ത്തി നഗറില്‍

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീതാസ്വാദകരുടേയും ഗായകരുടേയും കൂട്ടായ്മയായ സരിഗമ ഒരുക്കുന്ന വാർഷിക സംഗീത പരിപാടികള്‍ നവംബര്‍ 27 ന് രാമമൂര്‍ത്തി നഗര്‍ ദൂരവാണി നഗര്‍ ഐ.ടി.ഐ ടൗണ്‍ഷിപ്പിലുള്ള വിദ്യാമന്ദിരത്തില്‍ രാവിലെ 9 മണി മുതൽ നടക്കും. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ സംഗീത മത്സരങ്ങള്‍ അരങ്ങേറും. രാത്രി ഏഴുമണിക്ക് പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

2016 ല്‍ ആരംഭിച്ച സരിഗമ കൂട്ടായ്മയില്‍ ഇന്ന് അഞ്ഞൂറിലേറെ അംഗങ്ങളുണ്ട്. വാരാന്ത്യ ഗാനകേളി, പ്രതിമാസ ഗാനസന്ധ്യകള്‍, അന്താക്ഷരി എന്നിങ്ങനെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. ദൂരവാണി നഗര്‍ കേരള സമാജം മുന്‍ ജനറല്‍ സെക്രട്ടിയും ഇവന്റ് ഓര്‍ഗനൈസറുമായ സജി ഭാസ്‌കരന്‍, ഗായകനായ സുനില്‍ ശിവന്‍ എന്നിവരാണ് സരിഗമക്ക് നേതൃത്വം നല്‍കുന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.