സാമൂഹിക പ്രവർത്തകനെ അപകീർത്തിപ്പെടുത്തി; കർണാടക മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോടതി

ബെംഗളൂരു: സാമൂഹിക പ്രവർത്തകനെ അപകീർത്തിപ്പെടുത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകറിനെതിരെ ക്രിമിനൽ കേസെടുക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടു. സിറ്റിംഗ്, മുൻ നിയമസഭാംഗങ്ങൾക്കെതിരായ കേസുകളുടെ വിചാരണ നടത്തുന്ന പ്രത്യേക കോടതിയായ XLII അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇക്കാര്യം ഉത്തരവിട്ടത്.
ചിക്കബെല്ലാപുര താലൂക്കിൽ നിന്നുള്ള ആർ. ആഞ്ജനേയ റെഡ്ഡിയാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. ജഡ്‌ജി പ്രീത് ജെയാണ് ഹർജി പരിഗണിച്ചത്. ജലസേചന പദ്ധതികൾക്കായി പോരാടിയ സാമൂഹിക പ്രവർത്തകനാണെന്നും തന്നെ സുധാകരൻ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ഒരു പൊതുപരിപാടിയിൽ വെച്ച് സുധാകർ റെഡ്ഡിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് ആരോപണം. രണ്ട് പ്രമുഖ പത്രങ്ങളിൽ ഇത് പ്രസിദ്ധീകരിച്ചിരുന്നു. 2019 ജൂൺ 20ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർപേഴ്‌സണായി സുധാകറിനെ നിയമിച്ചപ്പോൾ റെഡ്ഡി കർണാടക ഹൈക്കോടതിയിൽ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
