വാട്‌സ്ആപ്പിന് സമാനമായി ഇമോജികൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ മെസേജ് ആപ്പ്

വാട്‌സ്ആപ്പിന് സമാനമായ രീതിയിൽ ഇമോജികൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ മെസേജ് ആപ്പ് അറിയിച്ചു. നിലവിൽ കുറച്ച് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചതായാണ് വിവരം.
ഏഴ് ഇമോജികൾ മാത്രമാണ് ഗൂഗിൾ മെസേജിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ സർവീസ് ചാറ്റ് ഓപ്ഷനിൽ ലോംഗ് പ്രസ് ചെയ്താൽ കൂടുതൽ ഇമോജികൾ ലഭിക്കും. നിലവിൽ ലഭ്യമാകുന്ന ഏഴ് ഇമോജികൾ മാറ്റുമെന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ മാസം പുതുതായി രൂപകൽപ്പന ചെയ്ത ഫോട്ടോ പിക്കറും ഗൂഗിൾ പരീക്ഷിച്ചിരുന്നു. പുനർരൂപകൽപ്പന ചെയ്ത ഫോട്ടോ പിക്കർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇടത്തേക്ക് സ്വൈപ്പുചെയ്യുന്നതിലൂടെ ഏകദേശം 22 ചിത്രങ്ങൾ കാണാൻ കഴിയും. ക്യാമറ വേഗത്തിൽ തുറക്കാനും ഫോട്ടോ പിക്കർ സഹായിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോണുകളിൽ ഗൂഗിൾ മെസേജ് ആപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നത് എത്രമാത്രം വിജയകരമാണെന്ന് പരീക്ഷിച്ച് തുടങ്ങിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.