ഒറ്റ ടിക്കറ്റിൽ കൂടുതൽ പേർക്ക് യാത്ര; പുതിയ പദ്ധതിയുമായി മെട്രോ

ബെംഗളൂരു: ഒരു ടിക്കറ്റ് ഉപയോഗിച്ച് കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാൻ നമ്മ മെട്രോ.
നമ്മ മെട്രോയുടെ ആപ്പിലും വാട്ട്‌സ്ആപ്പിലും പുറത്തിറക്കിയ ഒറ്റ യാത്ര ക്വിക്ക് റെസ്‌പോൺസ് (ക്യുആർ) ടിക്കറ്റ് സംവിധാനം വിജയം കണ്ടതിനാലാണ് ഉടൻ തന്നെ ഒന്നിലധികം യാത്രക്കാർക്ക് ഒരു ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുമതി നൽകാനുള്ള സംരംഭം ആരംഭിക്കുന്നതെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. പരമാവധി ആറ് യാത്രക്കാരെ ഒരു ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കും.
ഒരു ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് കുടുംബങ്ങൾക്ക്, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ റീഡറിൽ ഒരു ടിക്കറ്റ് മാത്രം സ്കാൻ ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. ഇതുമായി ബന്ധപ്പെട്ട് നിലവിൽ ട്രയൽ റണ്ണുകൾ നടക്കുന്നുണ്ട്. ഏതാനും ആഴ്ചകൾ കൂടി പരിശോധന തുടരും. ഒന്നിലധികം യാത്രാ ടിക്കറ്റുകൾ ജനുവരി 15-നകം ആരംഭിക്കാനാകുമെന്ന് ബിഎംആർസിഎല്ലിൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറും ഡിപ്പോ ചീഫ് എഞ്ചിനീയറുമായ ബി. എൽ. യശ്വന്ത് ചവാൻ പറഞ്ഞു.
നവംബർ ഒന്നിന് ആരംഭിച്ച ക്യുആർ ടിക്കറ്റിംഗ് സംവിധാനത്തിന് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ 1,35,564 ക്യുആർ ടിക്കറ്റുകൾ യാത്രയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ചവാൻ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
