തെലങ്കാന കുതിരക്കച്ചവടം: തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിചേര്‍ത്തു

തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതി ചേര്‍ത്തു. ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്. തെലങ്കാന ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് തുഷാറിനെയടക്കം പ്രതികളാക്കിയത്.
അന്വേഷണ സംഘത്തിന് മുമ്ബാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്ന് പേരെയാണ് ഇതു വരെ സൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തത്.
ഈ മാസം 21ന് ഹാജരാകണമെന്ന് കാണിച്ചായിരുന്നു പ്രത്യേക അന്വേഷണ സംഘം, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തേഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ രണ്ടു പേരും ഹാജരായില്ല. തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്. നോട്ടീസിനു പിന്നാലെ അഭിഭാഷകന്‍ മുഖേനെ ബിഎല്‍ സന്തോഷ്, മറ്റൊരു തീയതിയില്‍ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതോടെ, ഇയാള്‍ക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിന്‍വലിച്ചു.
രാജ്യത്തെ വിമാനത്താവളങ്ങളിലേയ്ക്ക് ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി, ബി. ശ്രീനിവാസ് എന്നിവരുള്‍പ്പെടെ ഏഴുപേരാണ് നിലവില്‍ കേസിലെ പ്രതികള്‍. ഇതില്‍, ടി.ആര്‍.എസ് എംഎല്‍എമാരുമായി ഡീല്‍ ഉറപ്പിക്കാന്‍ ഫാം ഹൗസിലെത്തിയ നന്ദകുമാര്‍, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവരാണ് അറസ്റ്റിലായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
