ഫുഡ് ഡെലിവറി സേവനം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ

ഫുഡ് ഡെലിവറി സേവനം ഇന്ത്യയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ച് ഇ-കൊമേഴ്‌സ് രംഗത്തെ ഭീമനായ ആമസോൺ. ഈ വർഷം ഡിസംബർ 29 ന് ആമസോൺ ഇന്ത്യ തങ്ങളുടെ ഫുഡ് ഡെലിവറി ബിസിനസ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ആമസോൺ അവരുടെ റെസ്റ്റോറന്റ് പാർട്ണർമാരെ അറിയിച്ചു.
2020 മേയിൽ ആണ് കമ്പനി ബെംഗളൂരുവിൽ നിന്ന് ഫുഡ് ഡെലിവറി ആരംഭിച്ചത്. ആഗോളതലത്തിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് കമ്പനി ഇപ്പോഴുള്ളത്. ഇതിന്റെ ഭാഗമായാണ് നഷ്ടത്തിലുള്ള സംവിധാനങ്ങൾ അവസാനിപ്പിക്കുന്നതെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. ഡെലിവറി നിർത്തുന്നതിനൊപ്പം എല്ലാ കരാറുകളും ബിസിനസ് ഡീലുകളും പൂർത്തിയാക്കുമെന്ന് വക്താക്കൾ പറഞ്ഞു. ഫുഡ് ഡെലിവറി സംവിധാനം അടച്ചുപൂട്ടാനുള്ള തീരുമാനം ഘട്ടംഘട്ടമായായിരിക്കും കമ്പനി നടപ്പാക്കുക.
ആമസോണിന്റെ ഫുഡ് ഡെലിവറി മേഖലയിലേക്കുള്ള കടന്നുകയറ്റം സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പെടെയുള്ള കമ്പനികളെ നേരിട്ടുള്ള മത്സരത്തിലേക്ക് നയിച്ചിരുന്നു. ബെംഗളൂരുവിലെ ഉപഭോക്താക്കൾക്ക് മൂവായിരത്തോളം റെസ്റ്റോറന്റുകളിൽ നിന്നും ഇന്ത്യൻ, ചൈനീസ്, ഇറ്റാലിയൻ, ബിരിയാണി, ബർഗറുകൾ, മധുരപലഹാരങ്ങൾ തുടങ്ങിയ വിഭവങ്ങളും ക്ലൗഡ് കിച്ചണുകളിൽ നിന്നും ആമസോണിൽ സർവ്വീസുണ്ടായിരുന്നു.
ബർഗർ കിംഗ്, ബെഹ്‌റൂസ് ബിരിയാണി, ഫാസോസ്, ചായ് പോയിന്റ്, ഫ്രെഷ്‌മെനു, അഡിഗ തുടങ്ങിയ നിരവധി റെസ്റ്റോറന്റുകളുമായും ക്ലൗഡ് കിച്ചണുകളുമായും ആമസോൺ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നു. തുടക്കത്തിൽ കാലിഫോർണിയ ബുറിറ്റോ, കെവെന്റേഴ്‌സ് തുടങ്ങിയ റസ്റ്റോറന്റ് ശൃംഖലകളുമായും റാഡിസൺ, മാരിയറ്റ് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഖലകളുമായും ആമസോൺ ടൈ അപ്പ് ഉണ്ടാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
