Follow the News Bengaluru channel on WhatsApp

ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്: കാരണം വെളിപ്പെടുത്തി പ്രതി

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഇന്ത്യന്‍ നഴ്‌സ് രാജ്‌വീന്ദര്‍ സിംഗിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊല ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതി. യുവതിയുടെ വളര്‍ത്തുനായ തന്നെ നോക്കി കുരച്ചതാണ് കൊലയ്‌ക്ക് കാരണമെന്ന് പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ മെയില്‍ നഴ്‌സായ രാജ്‌വീന്ദര്‍ സിങ് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

2018 ഒക്ടോബറിലാണ് ക്വീന്‍സ് ലാന്‍ഡിന് സമീപത്തെ വാങ്കെറ്റി ബീച്ചില്‍ വച്ചാണ് വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ടോയ കോര്‍ഡിങ്ലി (24) എന്ന യുവതിയ ഇയാള്‍ കൊലപ്പെടുത്തിയത്. കൊല നടന്ന ദിവസം രാജ്വീന്ദര്‍ സിംഗ് ഭാര്യയുമായി വഴക്കിട്ട ശേഷം ബീച്ചിലേക്ക് പോകുകയായിരുന്നു. കൈയ്യില്‍ പഴങ്ങളും കത്തിയും ഇയാള്‍ കരുതിയിരുന്നു. ഇതിനിടെയാണ് ടോയ തന്റെ വളര്‍ത്തുനായയുമായി അതുവഴി വന്നത്. ഇയാളെ കണ്ടതോടെ യുവതിയുടെ നായ കുരയ്‌ക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇരുവരും വഴക്കിടുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം മണലില്‍ കുഴിച്ചിട്ട് ഇയാള്‍ മുങ്ങി.

പോകുന്നതിന് മുമ്പ് നായയെ മരത്തില്‍ കെട്ടിയിടുകയും ചെയ്തു. കൊലക്ക് ശേഷം ഇയാള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 5.23 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി പോലീസ് പ്രതിയെ പിടികൂടിയത്. രാജ്‌വീന്ദറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിബിഐയും ഓസ്ട്രേലിയന്‍ അന്വേഷണ സംഘവും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.