Follow the News Bengaluru channel on WhatsApp

ക്ഷേത്രപരിസരത്ത് അഹിന്ദുക്കൾ വ്യാപാരം ചെയ്യരുത്; ബാനർ സ്ഥാപിച്ച് ഹൈന്ദവ സംഘടന

ബെംഗളൂരു: കർണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഹിന്ദുക്കളായ വ്യാപാരികൾ ആരാധനാലയത്തിന്റെ പരിസരത്ത് കച്ചവടം നടത്തുന്നത് വിലക്കിയതായി ബാനർ സ്ഥാപിച്ച് ഹൈന്ദവ സംഘടനയായ ഹിന്ദു ജാഗരൺ വേദികെ (എച്ച്‌ജെവി).

ക്ഷേത്രത്തിലെ ചമ്പ ഷഷ്ഠി ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ബാനർ ഉയർന്നത്. ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ശേഷവാഹന ബന്ദി ഉത്സവം ആരംഭിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായ ചമ്പ ഷഷ്ടി മഹോത്സവം ഡിസംബർ 5 വരെ നീണ്ടുനിൽക്കും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് മറ്റ് മതങ്ങളിൽ നിന്നുള്ളവരുടെ വ്യാപാരം പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നതായാണ് ബാനറിലുള്ളത്.

ഹിന്ദു ഇതര വ്യാപാരികൾ ഉത്സവ വേളയിൽ കച്ചവടം നടത്തുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ഭരണ സമിതിക്കും ഹിന്ദു ജാഗരൺ വേദികെ കത്തയച്ചിട്ടുണ്ട്. കർണാടക ചാരിറ്റബിൾ എൻഡോവ്‌മെന്റ് നിയമപ്രകാരം മറ്റ് മതസ്ഥരെ ഉത്സവ വേളയിൽ കച്ചവടം ചെയ്യാൻ അനുവദിക്കരുതെന്ന് ക്ഷേത്രം ഭരണ സമിതിക്ക് അയച്ച കത്തിൽ ഹിന്ദു ജാഗരൺ വേദികെ അംഗം ഹരിപ്രസാദ് പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടേണ്ടതാണെന്നും ക്രമസമാധാനപാലനവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ക്ഷേത്രഭരണസമിതി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉത്സവത്തോടനുബന്ധിച്ച് അഹിന്ദുക്കളായ  വ്യാപാരികൾക്ക് ക്ഷേത്രപരിസരത്ത് കച്ചവടം നടത്താൻ അനുമതിയില്ലെന്നും സമിതി പ്രസിഡന്റ് മോഹൻറാം സുള്ളിയിൽ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.