Follow the News Bengaluru channel on WhatsApp

അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വെടിവച്ച്‌ വീഴ്‌ത്തി ബിഎസ്‌എഫ്

അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വെടിവച്ച്‌ വീഴ്‌ത്തി ബിഎസ്‌എഫ്. പഞ്ചാബിലെ അമൃത്‌സറിലെ ഇന്ത്യ- പാകിസ്താന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയ്‌ക്ക് സമീപമായിരുന്നു സംഭവം. ഡ്രോണ്‍ എത്തിയ സാഹചര്യത്തില്‍ സമീപ മേഖലകളില്‍ ബിഎസ്‌എഫ് പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെയാണ് ഡ്രോണ്‍ എത്തിയത്. പട്രോളിംഗിനിടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഡ്രോണ്‍ കണ്ടത്. ഉടനെ വെടിവെച്ചിടുകയായിരുന്നു. പാകിസ്താന്‍ ഭാഗത്ത് നിന്നാണ് ഡ്രോണ്‍ എത്തിയത് എന്ന് ബിഎസ്‌എഫ് പറഞ്ഞു.

ചൈനീസ് ഡ്രോണ്‍ ആയ ഡിജെഐ മാട്രിസ് 300 ആര്‍ടികെയാണ് അതിര്‍ത്തി കടന്ന് എത്തിയത്. ഡ്രോണില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലഹരിയോ, ആയുധങ്ങളോ കടത്തികൊണ്ടുവന്ന ഡ്രോണ്‍ ആണ് ഇതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.