Follow the News Bengaluru channel on WhatsApp

സർവ്വകലാശാലകൾക്ക് ഏകീകൃത ഫീസ് നിരക്ക് കൊണ്ടുവരാൻ സർക്കാർ

ബെംഗളൂരു: എല്ലാ സർവ്വകലാശാലകളിലും കോഴ്‌സുകൾക്ക് ഏകീകൃത ഫീസ് ഘടന കൊണ്ടുവരാനും പരീക്ഷാഫീസും സ്‌പോർട്‌സ് ഫീസും പോലുള്ള മറ്റ് ഫീസും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട നടപടികൾ ശുപാർശ ചെയ്യാൻ വിദഗ്ധ സമിതി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കർണാടക സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആക്റ്റ് 2000-ന്റെ പരിധിയിൽ വരുന്ന എല്ലാ സർവകലാശാലകൾക്കും ഈ നിർദേശം ബാധകമായിരിക്കും. സംസ്ഥാനത്ത് 25 പൊതു സർവ്വകലാശാലകളുണ്ട്. പരീക്ഷകൾ നടത്തുന്നതിനും മൂല്യനിർണയം നടത്തുന്നതിനും ഫലപ്രഖ്യാപനത്തിനുമുള്ള ഏകീകൃത സമയപരിധിയും പാനൽ പരിശോധിക്കും.

ഒരേ കോഴ്‌സുകൾക്ക് ഈടാക്കുന്ന ഫീസിൽ ഏകീകൃതതയില്ലായ്മ സർവകലാശാലകൾക്കിടയിൽ വിവേചനത്തിലേക്ക് നയിക്കുന്നുണ്ട്. ചില സർവകലാശാലകൾ യഥേഷ്ടം ഫീസ് വർധിപ്പിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ, പരീക്ഷാ ഫീസ് ട്യൂഷൻ ഫീസിനേക്കാൾ കൂടുതലാണ്. മറ്റ് ചിലർ കായിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാതെ പോലും കായിക ഫീസ് ഈടാക്കുന്നുണ്ട്. ഇതെല്ലാം അധസ്ഥിത പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.

പരീക്ഷകൾ നടത്തുന്നതിനും മൂല്യനിർണ്ണയത്തിനും ഫലപ്രഖ്യാപനത്തിനും ഒരു ഏകീകൃത സമയപരിധി കാണാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല സർവകലാശാലകൾക്കും മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനും സമയപരിധിയില്ല. പരീക്ഷാ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഏകീകൃത വേതനം നൽകണമെന്നും വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കർണാടക സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ ബി. തിമ്മഗൗഡയാണ് സമിതി ചെയർമാൻ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.