Follow the News Bengaluru channel on WhatsApp

തെരഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു ടിക്കറ്റ് മാത്രമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കുകയുള്ളൂവെന്ന് വ്യക്തമാക്കി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാര്‍. ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കണമെന്ന നിര്‍ദേശം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒന്നിലധികം മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ അപേക്ഷിക്കുന്നവർ ആരായാലും ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ ലഭിക്കൂ. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം, ഇവിടെ വ്യക്തിക്ക് പാര്‍ട്ടിയോളം പ്രാധാന്യമില്ല. പാര്‍ട്ടി അധികാരത്തില്‍ വരുന്നതാണ് പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ 2018 ലെ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിച്ചത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും ബദാമിയില്‍ നിന്ന് വിജയിച്ചു. സിദ്ധരാമയ്യ വീണ്ടും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ മാത്രമേ അവസരമുണ്ടാകൂ എന്ന് ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.