Follow the News Bengaluru channel on WhatsApp

കർണാടകയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി കർണാടകയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനമാണ് യുസിസി.

ഇത് നടപ്പാക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയുടെ പ്രധാന പ്രകടനപത്രികയുടെ ഭാഗമാണ് ഏകീകൃത സിവിൽ കോഡ്. അതിനാൽ ഇത് നടപ്പിലാക്കുന്നത് തന്റെ സർക്കാർ വളരെ ഗൗരവമായി പരിഗണിച്ചിരിക്കുകയാണ്. യുസിസി നടപ്പാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ രൂപീകരിച്ച കമ്മിറ്റികൾ കർണാടക സർക്കാർ പരിശോധിച്ച് വരികയാണ്. എല്ലാ വശങ്ങളും പഠിച്ച ശേഷം നിയമം നടപ്പാക്കാനുള്ള തീരുമാനത്തിലേയ്‌ക്ക് കടക്കും.

രാജ്യതലത്തിലും സംസ്ഥാന തലത്തിലും നിയമം നടപ്പാക്കാനുള്ള ​ഗൗരവകരമായ ചർച്ച നടക്കുകയാണ്. ശരിയായ സമയം വരുമ്പോൾ ഇത് നടപ്പിലാക്കും. നിയമം നടപ്പിലാക്കുന്നതിലുടെ ജനങ്ങളുടെ ക്ഷേമം സാധ്യമാക്കാനും സമത്വം കൊണ്ടുവരാനും കഴിയുമെന്ന് ബൊമ്മൈ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.