Follow the News Bengaluru channel on WhatsApp

കിളികൊല്ലൂര്‍ കേസില്‍ പോലിസിനെ സംരക്ഷിച്ച്‌ കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊല്ലം: കിളിക്കൊല്ലൂരില്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും പോലീസ് സ്‌റ്റേഷനില്‍ നിന്നും മര്‍ദ്ദനമേറ്റിട്ടുണ്ട്. എന്നാല്‍ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് വിചിത്ര റിപ്പോര്‍ട്ടുമായി പോലീസ്. കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സുഹൃത്തിനെ കാണാന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈനികന്‍ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്‌ഐ പേരൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്നേഷിനെയും പോലീസ് ക്രൂരമായി മര്‍ദിച്ചത്.

പോലീസുകാരെ മര്‍ദിച്ചെന്ന കുറ്റം ചുമത്തി വിഷ്ണുവിനെയും വിഘ്നേഷിനെയും 12 ദിവസം ജയിലിലിട്ടു. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. വിഷ്ണുവിന്റെ സഹോദരന്‍ വിഘ്നേഷാണ് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് പോലീസിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസിനെ വെള്ളപൂശി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സ്റ്റേഷനില്‍വെച്ച്‌ മര്‍ദ്ദിച്ചതിന് സാക്ഷികളില്ലെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മര്‍ദ്ദനമേറ്റു എന്നു പറഞ്ഞ സ്ഥലത്ത് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. അതിനാല്‍ത്തന്നെ പോലീസ് സ്റ്റേഷനില്‍വെച്ചു തന്നെയാണ് മര്‍ദ്ദനമേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഡിഎംഎ കേസില്‍ അകത്തായ ആളെ ജാമ്യത്തിലിറക്കാനായി വിഘ്നേഷിനെ അയല്‍വാസിയായ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

എന്നാല്‍ കേസ് എംഡിഎംഎ ആയിരുന്നെന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് വിഘ്നേഷ് അറിയുന്നത്തെന്നാണ് പറയുന്നത്. സ്‌റ്റേഷനില്‍ നിന്നും മടങ്ങാനിരിക്കോണ് സഹോദരന്‍ വിഷ്ണുവെത്തിയത്. തുടര്‍ന്ന് വിഷ്ണുവും എഎസ്‌ഐയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വിഷ്ണുവിനെ പോലീസ് കൈയേറ്റം ചെയ്യുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.