Follow the News Bengaluru channel on WhatsApp

നമ്മ മെട്രോയിൽ മാസ്ക് നിർബന്ധമല്ല

ബെംഗളൂരു: നമ്മ മെട്രോയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ നിര്‍ദേശം ഒഴിവാക്കിയതായി ബി.എം.ആര്‍.സി.എൽ. എം. ഡി അന്‍ജും പര്‍വേശ് അറിയിച്ചു. നഗരത്തിലെ കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്നും മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ തടയാന്‍ പാടില്ലെന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന കാര്യം യാത്രക്കാര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

2020 ല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മെട്രോ ട്രെയിനുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 250 രൂപ പിഴ ഏരപ്പെടുത്തിയത് ഫെബ്രുവരിയില്‍ ബി.എം.ആര്‍.സി.എല്‍ ഒഴിവാക്കിയിരുന്നു. നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടും മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു മാസ്‌ക് നിര്‍ബന്ധമായിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.