ബെംഗളൂരു – ഹൗറ എക്സ്പ്രസ് ട്രെയിനിൽ നിന്ന് ശക്തമായ പുക

ബെംഗളൂരു: ബെംഗളൂരു – ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ നിന്ന് ശക്തമായ പുക വന്നത് യാത്രക്കാരെയും റെയിൽവേ ഉദ്യോഗസ്ഥരെയും ഭീതിയിലാഴ്ത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വെച്ചാണ് സംഭവം. പുക കാണപ്പെട്ടതിനു പിന്നാലെ ട്രെയിൻ നിർത്തുകയും പോലീസെത്തി രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു.
ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് പുറപ്പെട്ട് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി സ്ഥിതിവിവരം വിലയിരുത്തി. ട്രെയിൻ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് സംഭവം നടന്നത്. ഇത് തീപിടുത്തമാണെന്ന് നേരത്തെ പലരും വ്യാഖ്യാനിച്ചിരുന്നു. അതേസമയം തീപിടിത്തമല്ല, ബ്രേക്കിൽ പുക മാത്രമാണ് ഉണ്ടായതെന്ന് റെയിൽവേ പിന്നീട് വ്യക്തമാക്കി.
CLARIFICATION ON MISLEADING NEWS: Certain media have wrongly reported regarding fire on 12246 SMVB – Howrah Express. A case of brake binding was attended by on board staff and train was restarted. No injury/casualty. @RailMinIndia pic.twitter.com/Pna2KZVMlY
— South Western Railway (@SWRRLY) November 27, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.