സോളാര്‍ പീഡനകേസ്: അടൂര്‍ പ്രകാശ് എംപിയ്‌ക്ക് ക്ളീന്‍ ചിറ്റ്

സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍, സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. 2012ല്‍ അടൂര്‍ പ്രകാശ് മന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. എന്നാല്‍ പരാതി നല്‍കിയതാകട്ടെ 2018ലും. അടൂര്‍ പ്രകാശിനെതിരായ ആരോപണം സാധൂകരിക്കുന്നതിന് ശാസ്‌ത്രീയമായതോ, സാഹചര്യ തെളിവോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രമാടം സ്‌റ്റേഡിയത്തിലെ പീഡന പരാതിയ്‌ക്ക് പുറമെ ബെംഗളൂരുവില്‍ അദ്ദേഹം ഹോട്ടലില്‍ റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. പരാതിയില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് സിബിഐ സംഘം തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിച്ചു എന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.
സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിക്കും സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ആദ്യം കേസന്വേഷിച്ചെങ്കിലും പുരോഗതിയില്ലാതെ വന്നതോടെ കേസ് സര്‍ക്കാര്‍ സിബിഐയ്‌ക്ക് നല്‍കി. ഓഗസ്‌റ്റ് മാസത്തില്‍ കേസില്‍ സിബിഐ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് പരാതിക്കാരിയുടെയും അടൂര്‍ പ്രകാശിന്റെയും കേസില്‍ ആരോപണമുയര്‍ന്ന മറ്റുളളവരുടെയും മൊഴിയെടുത്ത് അന്വേഷിച്ചെങ്കിലും പരാതി സാധൂകരിക്കുന്നതൊന്നും കണ്ടെത്തിയില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.