കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടർമാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: പ്രസവം കഴിഞ്ഞ സ്ത്രീയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് ബന്ധുക്കളോട് കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർമാർക്ക് സസ്പെൻഷൻ. ബിഡദി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന കരാർ അടിസ്ഥാനത്തിലുള്ള ഡോക്ടർക്കും, മറ്റൊരു സ്ഥിര ഡോക്ടർക്കുമാണ് സസ്പെൻഷൻ.
രാമനഗർ ജില്ലയിലെ ബിഡദി പിഎച്ച്‌സിയിലെ ഡോക്ടർമാർ അടുത്തിടെ പ്രസവിച്ച യുവതിയെ ഡിസ്ചാർജ് ചെയ്യാൻ ബന്ധുവിനോട് 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ ആണ് ആരോഗ്യ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.
സർക്കാർ ആശുപത്രികളിലും പിഎച്ച്‌സികളിലും ഇത്തരം അഴിമതിയും അച്ചടക്കരഹിതവും വച്ചുപൊറുപ്പിക്കില്ല. പൊതുജനങ്ങൾക്ക് ആരോഗ്യ സേവനം നൽകാനുള്ള മനോഭാവമില്ലാത്ത ഡോക്ടർമാരെയും ജീവനക്കാരെയും മടികൂടാതെ പിരിച്ചുവിടുമെന്നും മന്ത്രി വ്യക്തമാക്കി.
What’s happening @mla_sudhakar ? Caught on cam: #Karnataka PHC doctors suspended for demanding bribe to discharge mother and newborn https://t.co/K5fCqiSG0X @TheSouthfirst @NammaBengaluroo @NammaKarnataka_ @CMofKarnataka @drashwathcn pic.twitter.com/KgoDReDoOB
— Chetana Belagere (@chetanabelagere) November 27, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.