ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബാബ രാംദേവ്

പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ്. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. താനെയിലെ ഒരു യോഗ ക്യാമ്പിലാണ് രാംദേവ് സ്ത്രീകളെ ഈ പരാമര്‍ശം നടത്തിയത്. “സാരിയിലും സല്‍വാറിലും സ്ത്രീകള്‍ സുന്ദരികളാണ്. സ്ത്രീകള്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളാണ്” എന്നായിരുന്നു പ്രസ്താവന. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ പരിപാടിയില്‍ അതിഥികളായിരുന്നു. ഇവരുടെ മുമ്പിൽ വച്ചാണ് രാം ദേവ് പരാമര്‍ശം നടത്തിയത്.
പരിപാടിയില്‍ പങ്കെടുത്ത പല സ്ത്രീകളും സാരി കൊണ്ടുവന്നെങ്കിലും അത് ധരിക്കാന്‍ സമയം കിട്ടിയില്ലെന്ന് പറഞ്ഞാണ് രാംദേവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്- “നിങ്ങള്‍ സാരിയില്‍ സുന്ദരികളാണ്. അമൃത ജിയെപ്പോലെ ചുരിദാര്‍ ധരിച്ചാലും സുന്ദരികളാണ്. എന്നെപ്പോലെ ഒന്നും ധരിക്കാത്തപ്പോഴും നിങ്ങള്‍ സുന്ദരികളാണ്” എന്നാണ് രാംദേവ് പറഞ്ഞത്.
അമൃത ഫഡ്‌നാവിസിന്റെ ആരോഗ്യകരമായ ജീവിതശൈലിയേയും ചെറുപ്പമായിരിക്കാന്‍ ചെലുത്തുന്ന ശ്രദ്ധയേയും രാംദേവ് പ്രശംസിച്ചിരുന്നു.
“എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഇനിയൊരു നൂറ് കൊല്ലത്തേക്ക് ഇവര്‍ ഇങ്ങനെ തന്നെ തുടരുമെന്നാണ് എന്റെ വിശ്വാസം. കൃത്യതയോടെയുയുള്ള ഭക്ഷണം, എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനുള്ള ശ്രമം, ഒരു ശിശുവിന്റെ മുഖത്ത് കാണുന്നതുപോലെയുള്ള പുഞ്ചിരി എപ്പോഴും മുഖത്തുണ്ടായിരിക്കാനുള്ള ശ്രദ്ധയേയും” രാംദേവ് പ്രശംസിച്ചു.
ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രാംദേവിനെ വിമര്‍ശിച്ച് രംഗത്തെത്തി. സ്ത്രീകളെ അപമാനിച്ച രാംദേവ് മാപ്പ് പറയണമെന്ന് സ്വാതി ആവശ്യപ്പെട്ടു- “മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നില്‍വെച്ച് രാംദേവ് നടത്തിയ പ്രസ്താവന മോശവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു. ബാബ രാദേവ് ജി രാജ്യത്തോട് മാപ്പ് പറയണം” എന്നാണ് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തത്.
महाराष्ट्र के उपमुख्यमंत्री जी की पत्नी के सामने स्वामी रामदेव द्वारा महिलाओं पर की गई टिप्पणी अमर्यादित और निंदनीय है। इस बयान से सभी महिलाएँ आहत हुई हैं, बाबा रामदेव जी को इस बयान पर देश से माफ़ी माँगनी चाहिए! pic.twitter.com/1jTvN1SnR7
— Swati Maliwal (@SwatiJaiHind) November 26, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.