കേരള സമാജം മാഗഡി റോഡ് സോൺ ‘ഓണോത്സവ്’ ഡിസംബർ നാലിന്

ബെംഗളൂരു:ബാംഗ്ലൂർ കേരള സമാജം മാഗഡി റോഡ് സോണിന്റേ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണോത്സവ് 2022’, ഡിസംബർ നാലിന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ സുങ്കതകട്ടെ ജയ് മാരുതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ ഒ. എ. റഹീം അധ്യക്ഷത വഹിക്കും. കര്‍ണാടക ഹോട്ടികള്‍ച്ചര്‍ & പ്ലാനിംഗ് മന്ത്രി മുനിരത്‌ന, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് എന്നിവർ പങ്കെടുക്കും.
കേരള സമാജം അംഗങ്ങളുടെ കലാപരിപാടികള്‍, ചെണ്ടമേളം, പൊതുസമ്മേളനം, പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഓണസദ്യ, മെഗാഷോ എന്നിവ ഉണ്ടായിരിക്കും. ഐഡിയ സ്റ്റാര്‍ സിംഗര്‍ വിന്നര്‍ ജോബി ജോണ്‍, ദുര്‍ഗ വിശ്വനാഥ് എന്നിവരുടെ ഗാനമേള, കോമഡി ഉത്സവ് താരങ്ങളായ ചാര്‍ളി ജോസ്, സുരേഷ് കുന്നംകുളം എന്നിവരുടെ കോമഡി ഷോ, തൃശൂര്‍ ലെജന്‍ഡ് ഡാന്‍സ് ഗ്രൂപ്പിന്റെ സിനി മാറ്റിക് ഡാന്‍സ് എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് കണ്‍വീനര്‍ മനാസ് കെ, ആഘോഷ കമ്മറ്റി കണ്‍വീനര്‍ സനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :98864 98182, 89043 34810
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.