വിശപ്പ് മാറ്റാനായി നാണയം വിഴുങ്ങി; വായോധികന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 187 നാണയങ്ങള്‍

ബെംഗളൂരു: വിശപ്പ് മാറ്റാനായി നാണയങ്ങള്‍ വിഴുങ്ങിയ വായോധികന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 187 നാണയങ്ങള്‍. കർണാടക റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ ഹരിജന്‍ (58) എന്നയാളുടെ വയറ്റില്‍ നിന്നാണ് 1.5 കിലോഗ്രാം തൂക്കം വരുന്ന നാണയങ്ങള്‍ കണ്ടെടുത്തത്.
ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.എസ്. നിജലിംഗപ്പ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഹംഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റലിൽ എക്സ്-റേയ്ക്കും എൻഡോസ്കോപ്പിയ്ക്കും വിധേയമായ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ 7 മാസം കൊണ്ടാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്ന് ധ്യാമപ്പ പറഞ്ഞു.
എപ്പോഴും വിശപ്പ് തോന്നുന്ന പിക അസുഖമുള്ളതിനാലാണ് നാണയങ്ങളും കഴിച്ചു തുടങ്ങിയത്. ഒരു രൂപ മുതൽ അഞ്ച് രൂപയുടെ വരെ നാണയത്തുട്ടുകൾ ധ്യാമപ്പ വിഴുങ്ങാറുണ്ടായിരുന്നു. വയറുവേദനയെ തുടർന്ന് ധ്യാമപ്പയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിലെ നാണയങ്ങൾ കണ്ടെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.