യാത്രക്കാരനിൽ നിന്ന് പണം തട്ടാൻ ശ്രമം; റെയിൽവേ ജീവനക്കാരനെതിരെ നടപടി

യാത്രക്കാരനിൽ നിന്നും റെയിൽവേ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ അധികൃതർ. ഒരു യാത്രക്കാരനിൽ നിന്റെ പണം തട്ടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഭവത്തിൽ റെയിൽവേ നേരിട്ട് ഇടപെട്ടത്.
ടിക്കറ്റ് ലഭിക്കുന്നതിനായി 500 രൂപ നൽകിയ യാത്രക്കാരന് തിരികെ പണം നൽകാത്തത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം. യാത്രക്കാരൻ 500 രൂപ നൽകിയില്ലെന്നും 20 രൂപ മാത്രമാണ് നൽകിയതെന്നും ജീവനക്കാരൻ വാദിച്ചു. കൂടാതെ ബാക്കി ടിക്കറ്റ് തുക നൽകണമെന്ന് ആവശ്യപ്പെട്ടാണ് റെയിൽവേ ജീവനക്കാരൻ യാത്രക്കാരനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്.
ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ടിക്കറ്റിനായി യാത്രക്കാരൻ 500 രൂപ നൽകിയിട്ടും യാത്രക്കാരൻ തന്നത് 20 രൂപയാണെന്ന് ജീവനക്കാരൻ വാദിക്കുകയായിരുന്നു. ഗ്വാളിയോർ സൂപ്പർഫാസ്റ്റിൽ ടിക്കറ്റ് ലഭിക്കുന്നതിനായി കൗണ്ടറിൽ 500 രൂപയാണ് യാത്രക്കാരൻ നൽകിയത്. യാത്രക്കാരനോട് 500 രൂപ വാങ്ങിയ ജീവനക്കാരൻ നോട്ട് മാറ്റുകയും തന്റെ കീശയിൽ നിന്ന് എടുത്ത 20 രൂപ കാണിച്ച് 125 രൂപ കൂടുതൽ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ ജീവനക്കാരന്റെ തട്ടിപ്പിന്റെ വിഡിയോ റെയിൽവേ വിസ്പേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ചു. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
#Nizamuddin station booking office
Date 22.11.22
Rs 500 converted into Rs 20 by the booking clerk.@GM_NRly @RailwayNorthern @drm_dli @RailMinIndia @AshwiniVaishnaw @IR_CRB @RailSamachar @VijaiShanker5 @PRYJ_Bureau @kkgauba @tnmishra111 @AmitJaitly5 pic.twitter.com/SH1xFOacxf— RAILWHISPERS (@Railwhispers) November 24, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.