ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; അമ്മയും മകനും അറസ്റ്റില്‍

ഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ അമ്മയെയും മകനും അറസ്റ്റിലായി. ഡൽഹിയിലാണ് സംഭവം. പാണ്ടവ് നഗറില്‍ താമസിക്കുന്ന അഞ്ജന്ദാസാണ് കൊല്ലപ്പെട്ടത്. പൂനം, മകന് ദീപക് എന്നിവരാണ് അറസ്റ്റിലായത്. മെയ് 30നാണ് ക്രൂരമായ കൊലപാതകം നടന്നത്. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്കിയ ശേഷം കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പത്ത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം പിന്നീട് ഉപേക്ഷിക്കുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ സഞ്ചിയിലാക്കി ഇവര്‍ കളയാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണിൽ പാണ്ടവ് നഗര്‍ പ്രദേശത്തുനിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ശ്രദ്ധ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താന്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭര്‍ത്താവ് മരിച്ച ശേഷം 2017ലാണ് പൂനം ഇയാളെ വിവാഹം കഴിച്ചത്. ബീഹാര്‍ സ്വദേശിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ നേരത്തെ വിവാഹം ചെയ്തെന്നും ഇവര്‍ക്ക് കുട്ടികളുണ്ടെന്നും ഇവര്‍ അടുത്തയിടെ മനസിലാക്കിയിരുന്നു. ആദ്യ ഭാര്യയ്ക്ക് ഇയാള്‍ പണം നല്കി സഹായിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.