Follow the News Bengaluru channel on WhatsApp

തപസ്യ കലാസാഹിത്യ വേദി ശില്പശാല സംഘടിപ്പിച്ചു

ബെംഗളൂരു: തപസ്യ കലാസാഹിത്യ വേദി കർണാടകയുടെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിൽ കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു. കന്നഡ ചലച്ചിത്ര നടനും സംസ്കാർ ഭാരതി സംസ്ഥാന പ്രസിഡന്റുമായ സുചേന്ദ്ര പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പൗരാണികമായ നമ്മുടെ കൃതികളും കലകളും വരുംതലമുറക്ക് പകർന്നു നൽകുവാൻ ഇതുപോലെയുള്ള ശില്പശാലകൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തപസ്യ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ടി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉദയകുമാർ ആമുഖ പ്രഭാഷണം നടത്തി. സമന്വയ വർക്കിംഗ് പ്രസിഡന്റ പി.എം. മനോജ് സ്വാഗത സംഘം അധ്യക്ഷൻ ഡോ. നാരായണ പ്രസാദ്, ട്രഷറർ സുശീല രഘുറാം, രജ്ഞിനി ധ്യാൻ എന്നിവർ സംസാരിച്ചു.

ഡോ. ജയശ്രീ, സംസ്കാർ ഭാരതി നൃത്യ സംയോചക് -ഡാൻസ്, ഷിജി മറോളി -സംഗീതം, രാധാകൃഷ്ണൻ -ചിത്രകല, ഡോ. ജി പ്രഭ – സിനിമാ, സുരേന്ദ്രൻ വെൺമണി, കെ. കവിത, രാജീവ് ഗോവർദ്ധൻ -സാഹിത്യം, രാഷ്ട്രിയ സ്വയം സേവക സംഘം പ്രാന്ത സഹ പ്രചാർ പ്രമുഖ് – സംഘടന എന്നീ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. കൺവീനർമാരായ സുജാത പീതാംബരൻ, ശ്രീകല പി.വിജയൻ, ഡോ. പ്രേംരാജ് കെ.കെ, പ്രമോദ് എന്നിവർ ഓരോ സെക്ഷനിലെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു

സമാപന സമ്മേളനത്തിൽ ഡോ. പ്രേം രാജ് വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി. പി.ഉണ്ണികൃഷ്ണൻ സമാപന സന്ദേശവും ജനം ടി വി പ്രോഗ്രാം ഹെഡ് തിരൂർ രവിന്ദ്രൻ, സമന്വയ ഓർഗനൈസിംഗ് സെക്രടറി ശിവപ്രസാദ്, രവിന്ദ്ര മല്യ എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് ക്ലാസ്സ് എടുത്തവരെ ചടങ്ങിൽ ആദരിച്ചു. ശില്ല ശാല ഡയറക്ടറും കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പറുമായ ശിവകുമാർ അമൃതകല നന്ദി പറഞ്ഞു.

സ്വാഗത സംഘം ഉപാദ്ധ്യക്ഷൻ മഹാദേവ അയ്യർ, കൃഷ്ണകുമാർ കടമ്പൂരാൻ, റിട്ട. ക്യാപ്റ്റൻ രഘുറാം, സുനിൽകുമാർ കെ. അതിഥി. ശശി കുമാർ ഉദയനഗർ എന്നിവർ നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.