ബെംഗളൂരുവിൽ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ടാക്സി ഡ്രൈവറും സുഹൃത്തും പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പീഡനത്തിനിരയായത്. ഇലക്‌ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ബെംഗളൂരു സ്വദേശികളായ അറാഫത്ത്, ഷഹാബുദ്ദീന്‍ എന്നിവർ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്. ഫ്രീലാന്‍സായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
ബെംഗളൂരുവില്‍ വെള്ളിയാഴ്ചയെത്തിയ പെണ്‍കുട്ടി സുഹൃത്തിനെ കാണാനായി പോയി. പിന്നീട് മടങ്ങുന്നതിനായി ബൈക്ക് ടാക്സി വിളിച്ചു. പെൺകുട്ടിക്ക് സ്ഥല പരിചയമില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍, ഇയാളുടെ കാമുകിയുടെ വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി. തുടര്‍ന്ന് മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന സുഹൃത്തിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയെ കാണാതെ വന്നതോടെ, സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങി. പിറ്റേന്ന് രാവിലെയാണ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരാണ് പീഡന വിവരം പോലീസില്‍ അറിയിച്ചത്. ബൈക്ക് ടാക്‌സി ബുക്ക് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതികള്‍ മറ്റു കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.