Follow the News Bengaluru channel on WhatsApp

കാഴ്ചക്കാരുടെ ഹൃദയത്തെ തൊട്ട് ഭിന്നശേഷി വിദ്യാർഥികളുടെ ‘സ്നേഹ നൊമ്പരം’

ബെംഗളൂരു: കാഴ്ചക്കാരുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച് ഭിന്നശേഷി വിദ്യാര്‍ഥികളുടെ നാടകം. വിദ്യാസദനം എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി നടക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനം സ്‌കൂള്‍ ഫോര്‍ ഡിഫ്രന്റലി ഏബിള്‍ഡ് വിദ്യാര്‍ഥികളാണ് ‘സ്‌നേഹ നൊമ്പരം’ എന്ന പേരില്‍ ബെംഗളൂരുവില്‍ നാടകം അണിയിച്ചൊരുക്കിയത്. ശാരീരിക വൈകല്യമനുഭവിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ പറഞ്ഞ നാടകം പരിമിതികള്‍ക്കപ്പുറം സഞ്ചരിച്ച് ജീവിത വിജയം കൈവരിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതിലും വിജയിച്ചു.

ബെംഗളൂരു ഇന്ദിരാ നഗറിലെ കൈരളി നികേതന്‍ ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറിയത്. ഭിന്നപരിമതരായ കുട്ടികളും അവരുടെ രക്ഷിതാക്കളും സ്വഗൃഹത്തിലും സമൂഹത്തിലും അനുഭവിക്കുന്ന അവഗണനയും പ്രയാസങ്ങളും നാടകമെന്ന മാധ്യമത്തിലൂടെ കാണികളെ ബോധ്യപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. രക്ഷിതാക്കളുടെ കാലം കഴിഞ്ഞാല്‍ ഇവരുടെ സംരക്ഷണം എങ്ങിനെ എന്ന വ്യാകുലത ഉയര്‍ത്തുന്ന ചോദ്യം അവര്‍ നാടകത്തിലൂടെ പ്രേക്ഷകന് മുന്നില്‍ ഉന്നയിച്ചു. നമുക്കും സ്വപ്നങ്ങളും പ്രതീക്ഷകളും നിറമുള്ള ചിന്തകളും ഉണ്ടെന്നും ഞങ്ങളെ പോലുള്ളവരുടെ അഭിരുചികള്‍ സമൂഹം തിരിച്ചറിഞ്ഞ്  സ്വീകരിക്കണമെന്നും നാടകത്തിലൂടെ അവര്‍ ആവശ്യപ്പെട്ടു. അരങ്ങില്‍ നിറഞ്ഞാടിയ കുട്ടികള്‍ കാണികളെ ഏറെ വിസ്മയിപ്പിച്ചു. ഭാവാഭിനയം, സമയ കൃത്യത ഇവയാല്‍ കുട്ടികള്‍ പ്രഫഷണല്‍ നാടക അഭിനേതാക്കളോടൊപ്പം കിടപിടിച്ചു.

പ്രദര്‍ശനം എന്‍.എ. ഹാരിസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സമഗ്രവികാസത്തിനും അവരെ ജീവിതത്തിനും തൊഴിലിനും സാമൂഹ്യ അംഗീകാരത്തിന്നും അര്‍ഹമാക്കുന്നതിന് മലയാളി സന്നദ്ധ സംഘടനകള്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണന്നും സമൂഹം ഒന്നടങ്കം ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും എന്‍.എ. ഹാരിസ് അഭിപ്രായപ്പെട്ടു. വിദ്യാസദനം എഡ്യൂകേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ വിനോദ് വൈശാഖി മുഖ്യാതിഥിയായിരുന്നു.

മാനേജര്‍ പി.എം അബ്ദുസലാം ഹാജി ഉപഹാര സമര്‍പ്പണം നടത്തി. കെഎന്‍ഇ ട്രസ്റ്റ്, എപിസിആര്‍, കേരള സമാജം, എംഎംഎ, മലയാളം മിഷന്‍, ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍, കെഎംസിസി, തണല്‍, വിസിഇടി തുടങ്ങിയ മലയാളി സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ശാന്തി സദനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മായ എസ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ സിറാസ് ഡയരക്ടര്‍ ശറഫുദ്ദീന്‍ കടമ്പോട്ട് നന്ദി പറഞ്ഞു. സജീദ് നവാസ്, ഹമീദ് എം ടി, അബ്ദു റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ശാന്തി സദനം സ്കൂൾ ഫോർ ഡിഫറൻറ് ലിഏബിൾഡിൽ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന 184 കുട്ടികളാണ് പഠിക്കുന്നത്. ക്ലാസ്റൂം തീയറ്റർ എന്ന പഠന മാധ്യമാണ് ഇവിടെ പിൻതുടർന്നു വരുന്നത്. പഠനത്തോടൊപ്പം കലാ കായിക മേഖലകളിലും സ്ഥാപനം കുട്ടികളെ പ്രാപ്തമാക്കുന്നുണ്ട്. വർഷം തോറും ഒന്നര മണിക്കൂർ ദൈർഘൃമുളള നാടകങ്ങൾ കുട്ടികൾ അവതരിപ്പിക്കാറുണ്ട്. 2015ൽ -ശാന്തി സദനം സ്നേഹവീട്, 2016 ൽ ചിത്രവർണ്ണ പമ്പരം, 2017, 18 ൽ _ മണിവർണ്ണ തൂവൽ, 2021 ൽ -കോത എന്നീ നാടകങ്ങൾ വിവിധ അരങ്ങുകളിലായി കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്.

സ്നേഹസംഗമത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ബിജു. കെ. ശാന്തിപുരമാണ്. ജയൻ മൂരാട് ആണ് നാടകം സംവിധാനം ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.