പ്രീക്വാർട്ടർ ഉറപ്പിച്ച് ബ്രസീൽ; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത ഗോളിന് ജയം

ഗ്രൂപ്പ് ജി-യിൽ രണ്ടാം ജയത്തോടെ കാനറിപ്പട പ്രീക്വാർട്ടർ ഉറപ്പിച്ചു. ആരാധകരുടെ ആവേശം വാനോളമെത്തിച്ച കാനറികൾ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്വിറ്റ്സർലൻഡിനെ കീഴടക്കിയത്. സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിക്ക് ഇറങ്ങിയത്.
83ാം മിനുട്ടിലാണ് ബ്രസീലിന്റെ ഗോൾ പിറന്നത്. റോഡ്രിഗോയുടെ പാസ്സില്‍ കാസെമീരോ വലതുകാലന്‍ അടിയിലൂടെ ഗോളാക്കുകയായിരുന്നു. പന്ത് കൂടുതല്‍ സമയം ബ്രസീല്‍ താരങ്ങളുടെ കാലിലായിരുന്നെങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡും ഒട്ടും പിന്നിലായിരുന്നില്ല. എന്നാല്‍ ഷോട്ടുകളുടെ കാര്യത്തില്‍ ബ്രസീല്‍ ഏറെ മുന്നിലായിരുന്നു.
മത്സരത്തിനിടെ രണ്ട് മഞ്ഞക്കാർഡുകൾ മാത്രമാണ് ഇവാൻ ആഴ്സിഡെസിന് ഉയർത്തേണ്ടി വന്നത്. ഇരുടീമംഗങ്ങൾക്കും ഓരോന്നുവീതം ലഭിച്ചു. സെര്‍ബിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്രസീല്‍ ജയിച്ചിരുന്നു. ഡിസംബർ രണ്ടിന് കാമറൂണുമായാണ് അടുത്ത മത്സരം.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.