205 കിലോ ഉള്ളി വിറ്റ ഗഡഗിലെ കർഷകന് ലഭിച്ചത് വെറും എട്ടര രൂപ

ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പുര മാർക്കറ്റിൽ 205 കിലോ ഉള്ളി വിറ്റ ഗഡഗിലെ കർഷകന് ലഭിച്ചത് 8.36 രൂപ. തന്റെ അവസ്ഥ മറ്റു കർഷകർക്ക് ഉണ്ടാകരുതെന്നും കച്ചവടം ചെയ്യാൻ ബെംഗളൂരുവിലേക്ക് വരരുതെന്നുമുള്ള കർഷകന്റെ പോസ്റ്റ് വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. പാവഡെപ്പ ഹല്ലിക്കേരി എന്ന കർഷകനാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.
കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ ബെംഗളൂരുവിലേക്ക് കൊണ്ടുവരരുതെന്ന് പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ബില്ല് നൽകിയ മൊത്തക്കച്ചവടക്കാരൻ രേഖപെടുത്തിയ ഉള്ളിയുടെ മൂല്യം ക്വിന്റലിന് 200 രൂപയാണ്. എന്നാൽ പോർട്ടർ ചാർജായി 24 രൂപയും ചരക്ക് ഇനത്തിൽ 377.64 രൂപയും കിഴിച്ച് 8.36 രൂപ തിമ്മാപുർ ഗ്രാമത്തിലെ കർഷകനായ പാവഡെപ്പ ഹല്ലിക്കേരിക്ക് നൽകി.
ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ ഉള്ളിക്ക് ഒരു ക്വിന്റലിനു വില 500 രൂപയായിരുന്നു. സമാനമായ അനുഭവം ഏകദേശം 50ഓളം കർഷകരും നേരിട്ടതായി പാവഡെപ്പ പറഞ്ഞു. ഈ വിലയിൽ രോഷാകുലരായ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കർഷകർ ഈ വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
Gadag farmer travels 415 km to Bengaluru to sell onions, gets Rs 8.36 for 205 kg! The receipt has gone viral after the distraught farmer posted it on social media to warn other farmers not to bring their produce to Bengaluru.
Story by @raghukoppar
— Ashwini M Sripad/ಅಶ್ವಿನಿ ಎಂ ಶ್ರೀಪಾದ್🇮🇳 (@AshwiniMS_TNIE) November 28, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
