നിലവിലെ പാസ്‌പോർട്ടിൽ ജൻഡർ കറക്ഷൻ അനുവദിച്ച് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് ഓഫീസ്; അനുവദിച്ചത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിക്ക്

ബെംഗളൂരു: സ്ത്രീയാകാൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബെംഗളൂരു സ്വദേശിയുടെ പാസ്‌പോർട്ടിലെ ജൻഡർ കറക്ഷൻ തിരുത്താനുള്ള അഭ്യർത്ഥന ക്ലിയർ ചെയ്ത് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് ഓഫീസ് (ആർപിഒ). ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളൂരുവിൽ ഒരാളുടെ ജൻഡർ പാസ്‌പോർട്ടിൽ തിരുത്തപ്പെടുന്ന ആദ്യ സംഭവമാണിത്. ആർപിഒയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരു സ്വദേശിയായ വ്യക്തി രണ്ടു വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ നിന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ പിന്നീട് കോവിഡ് മൂലമുണ്ടായ ലോക്കഡൗൺ കാരണം പാസ്പോർട്ടിലെ തിരുത്തലിനു അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. പാസ്‌പോർട്ട് നിയമവും ചട്ടങ്ങളും അനുസരിച്ച്, ലിംഗ തിരുത്തൽ ആവശ്യപ്പെടുന്ന ഒരാൾ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സർജനിൽ നിന്നുള്ള റിപ്പോർട്ട് ഉൾപ്പെടെ മതിയായ സഹായ രേഖകൾ ഹാജരാക്കണം.
എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഈ വ്യക്തിക്ക് സാധിക്കാത്തതിനാൽ കർണാടകയിലെ ഒരു സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടാൻ അപേക്ഷകനോട് നിർദേശിച്ചുവെന്ന് റീജിയണൽ പാസ്‌പോർട്ട് ഓഫീസിലെ കെ. കൃഷ്ണ പറഞ്ഞു. ഓഫീസിൽ ലഭിക്കുന്ന ലിംഗ തിരുത്തൽ ആവശ്യപ്പെട്ടുള്ള ഇത്തരത്തിലുള്ള ആദ്യ അപേക്ഷയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപേക്ഷകയുടെ ലിംഗമാറ്റ അഭ്യർത്ഥന വിജയകരമായി പ്രോസസ്സ് ചെയ്തതായും ഇവരുടെ താമസ വിലാസം പോലീസ് പരിശോധിച്ചുറപ്പിച്ചതിന് ശേഷം അപ്‌ഡേറ്റ് ചെയ്ത പാസ്‌പോർട്ട് ഉടൻ നൽകുമെന്നും ആർപിഒയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
