Follow News Bengaluru on Google news

കുപ്രസിദ്ധ കുറ്റവാളി സൈലന്റ് സുനിലിനൊപ്പം വേദി പങ്കിട്ട് ബിജെപി നേതാക്കള്‍

ബെംഗളൂരു: പോലീസും ക്രൈംബ്രാഞ്ചും തിരയുന്ന കുപ്രസിദ്ധ കുറ്റവാളി സൈലന്റ് സുനിലിനൊപ്പം വേദി പങ്കിട്ട് കർണാടക ബിജെപി നേതാക്കള്‍. ബിജെപി എംപിമാരായ തേജസ്വി സൂര്യ, പി.സി. മോഹന്‍ എന്നിവരാണ് സൈലന്റ് സുനില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സുനിലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്ന സിറ്റി പോലീസ് ഇയാൾ ഒളിവിലാണ് എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാര്‍ അടക്കം സുരക്ഷ ഒരുക്കിയ പരിപാടിയില്‍ എം പിമാര്‍ക്കൊപ്പം സൈലന്റ് സുനില്‍ പങ്കെടുത്തത്. കൊലപാതകവും പിടിച്ചുപറിയും ഉള്‍പ്പെടെ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ സുനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചാമരാജ്‌പേട്ടിലെ ബി.എസ്. വെങ്കിട്ടറാം കലാഭവനില്‍ നടന്ന ക്യാമ്പില്‍ ബിജെപി എംപിമാര്‍ക്ക് പുറമെ ചിക്ക്‌പേട്ട് എംഎല്‍എ ഉദയ് ഗരുഡാച്ചാര്‍, ബെംഗളൂരു സൗത്ത് ബിജെപി പ്രസിഡന്റ് എന്‍.ആര്‍. രമേഷ് എന്നിവരും ഉണ്ടായിരുന്നു. രാഷ്ട്രോത്ഥാന ബ്ലഡ് ബാങ്കിന്റെ പിന്തുണയോടെ ഒരു സ്വകാര്യ സംഘടനയുടെ ബാനറില്‍ സൈലന്റ് സുനില്‍ തന്നെയാണ് പരിപാടി സംഘടിപ്പിച്ചത്.

അതേസമയം പരിപാടിയില്‍ പങ്കെടുത്തതില്‍ തനിക്കും തേജസ്വി സൂര്യയ്ക്കും ഖേദമുണ്ട് എന്ന് പി.സി. മോഹന്‍ പിന്നീട് പറഞ്ഞു. പാവപ്പെട്ടവരരെ സഹായിക്കാനുള്ള രക്തദാന ക്യാമ്പിലേക്ക് ക്ഷണിച്ചതിനാലാണ് പോയത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് അതിന്റെ സംഘാടകരെ കുറിച് അറിയുന്നതെന്നെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും പി.സി. മോഹന്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ദിവസം മുന്‍പ് ഒളിവിലാണ് എന്ന് പ്രഖ്യാപിച്ച കുറ്റവാളി പരസ്യമായി മുന്നില്‍ വന്നിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല എന്നാണ് ഉയരുന്ന ചോദ്യം. എന്നാല്‍ പൊതുസ്ഥലത്ത് സഞ്ചരിക്കുന്നതിന് ആര്‍ക്കും നിയന്ത്രണമില്ല എന്നും സുനില്‍ ഒളിവിലാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുമായി സംസാരിച്ച് നിജസ്ഥിതി അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സി. എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.