ഒരു സിനിമാ ലൊക്കേഷനിലെ ഐസിസി തലപ്പത്ത് പുരുഷന്‍, കോടതി നിര്‍ദ്ദേശിച്ചിട്ടും പ്രവര്‍ത്തനം പേരിന് മാത്രം; വിമര്‍ശനവുമായി വനിതാ കമ്മീഷന്‍

കൊച്ചി: ഹൈക്കോടതി പറഞ്ഞിട്ടും പല സിനിമാ യൂണിറ്റുകളിലും പരാതി പരിഹാര സമിതി (ഐ സി സി) ഇല്ലായെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഒരു ലോക്കേഷനില്‍ ഐ സി സി തലവനായി നിയമിച്ചത് പുരുഷനെ. പലയിടങ്ങളിലും ഐ സി സി പേരിന് മാത്രമാണുള്ളത്. ശരിയായ പരാതി പരിഹാര സമിതിയുണ്ടെങ്കിലേ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കാവൂവെന്നും സതീദേവി പറഞ്ഞു.
വനിതകളായിരിക്കണം തലപ്പത്ത് എന്ന് നിയമം പറയുമ്പോൾ അതിന് വ്യത്യസ്തമായി ഐ സി സി രൂപീകരിച്ചിട്ട് എന്താണ് പ്രയോജനമെന്നും പി സതീദേവി ചേദിച്ചു. കേരളത്തില്‍ നിലവിലുള്ള സ്ത്രീ സുരക്ഷാ നിയമം പോലും ഉറപ്പാക്കാനാകാത്തത് ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പി സതീദേവി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.