Follow the News Bengaluru channel on WhatsApp

11 വര്‍ഷം മുമ്പ് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം: കൊലപാതകമെന്ന് കണ്ടെത്തല്‍

11 വര്‍ഷം മുമ്പ് തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും രണ്ടര വയസ്സുകാരിയായ മകളെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. പിറകില്‍ നിന്ന് കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. മാഹിന്‍കണ്ണുമായി ദിവ്യ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഊരൂട്ടമ്പലം വെള്ളൂര്‍ കോണത്ത് വാടകവീട്ടിലായിരുന്നു ദിവ്യയും മാഹിന്‍കണ്ണും താമസിച്ചിരുന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവതി പല തവണ ആവശ്യപ്പെട്ടിട്ടെങ്കിലും പ്രതി തയ്യാറിയില്ല. യുവതി ഗര്‍ഭിണിയായതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച്‌ 14 നാണ് ദിവ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒന്നരവര്‍ഷത്തിന് ശേഷമാണ് മാഹിന്‍കണ്ണ് തിരിച്ചെത്തിയത്. ഇതിനിടെയാണ് കാമുകന് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം യുവതി അറിയുന്നത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കൊലപാതകത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ഇയാളുടെ ഭാര്യ റുഖിയയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക പോലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. 2011 ആഗസ്ത് 18ന് വൈകീട്ട് വിദ്യയെയും മകളെയും കൊണ്ട് മാഹിന്‍കണ്ണ് ബൈക്കില്‍ പോയിരുന്നു. അതിന് ശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല. കാണാതായി നാലാം ദിവസം വിദ്യയുടെ മാതാപിതാക്കള്‍ മാറനെല്ലൂര്‍ പോലീസിലും പൂവാര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിന്‍ കണ്ണിനെ പോലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ ഇയാളെ പോലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിന്‍ കണ്ണ് വര്‍ഷങ്ങള്‍ക്കിപ്പുറവും പൂവാറില്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു. വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോള്‍ മാറനെല്ലൂര്‍ പോലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തില്‍ ജയചന്ദ്രന്‍ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.