ഡോക്ടറെത്താൻ വൈകി; യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു

ബെംഗളൂരു: ഡോക്ടറെത്താൻ വൈകിയതോടെ ആശുപത്രി വരാന്തയിൽ യുവതി പ്രസവിച്ചു. യാദ്ഗിറിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രിയിലാണ് സംഭവം.
യാദ്ഗിർ സ്വദേശിനിയായ ചാന്ദ്ബിയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെ വരാന്തയിൽ പ്രസവിച്ചത്. ഡോക്ടറെത്താൻ വൈകിയതിനെത്തുടർന്ന് പ്രവേശന നടപടികൾ വൈകിയതോടെയാണ് ഇവർക്ക് ആശുപത്രി വരാന്തയിൽ തന്നെ പ്രസവിക്കേണ്ടി വന്നത്. രണ്ട് താത്കാലികജീവനക്കാർ മാത്രമാണ് ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നത്. പ്രസവവേദന തുടങ്ങിയപ്പോൾതന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാരില്ലാത്തതിനാൽ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
സംഭവത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരേ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യവകുപ്പിന് പരാതിയും നൽകി.
അതേസമയം, സംഭവത്തിൽ വീഴ്ചസംഭവിച്ചിട്ടില്ലെന്നും ഗർഭിണി ആശുപത്രിയിലെത്തിയ വിവരം ലഭിച്ച് പത്തുമിനിറ്റിനുള്ളിൽ ഡോക്ടർ ആശുപത്രിയിലെത്തിയിരുന്നെന്നും അധികൃതർ വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഡ്യൂട്ടിഡോക്ടറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ജില്ലാമെഡിക്കൽ ഓഫീസർ ഡോ. റിസ്വാൻ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
